ഇപ്പോള്‍ ഡയലോഗ് എഴുതുന്നവര്‍ ഡബ്ല്യു.സി.സിയെ പേടിച്ചു തുടങ്ങിയെന്ന് റിമ കല്ലിങ്കല്‍

തിരുവനന്തപുരം: സിനിമയ്ക്കായി ഇപ്പോള്‍ ഡയലോഗ് എഴുതുമ്പോള്‍ എഴുത്തുകാര്‍ ഡബ്ല്യു.സി.സിയെക്കുറിച്ച് ആലോചിക്കുമെന്ന് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും വലുതായ ഒരു മൂവി ഇന്‍ഡസ്ട്രിക്ക് നടപ്പിലാക്കേണ്ടതായ ഒരു മാനുവല്‍ ഇല്ല എന്നുള്ളതാണ് സത്യമെന്നും അത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡബ്ല്യു.സി.സിയെന്നും റിമ വ്യക്തമാക്കി.

‘ഫിലിം ഫെസ്റ്റിവല്‍, അവാര്‍ഡ് നിശ തുടങ്ങിയവയും സ്വന്തമായി തന്നെ നടത്താന്‍ ഡബ്ല്യു.സി.സി ആലോചിക്കുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹസില്‍ പാലേരി ഒരിക്കല്‍ എന്നോട് പറഞ്ഞത് ഡയലോഗ് എഴുതുമ്പോള്‍ ആലോചിക്കേണ്ടത് ഡബ്ല്യു.സി.സിയ്ക്ക് ഓകെ ആയിരിക്കുമോ എന്നാണല്ലോ എന്നാണ്. ഞങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതൊരു കോംപ്‌ളിമെന്റായാണ് കാണുന്നത് ‘- റിമ പറഞ്ഞു.

Latest
Widgets Magazine