2018ല്‍ ജനങ്ങളെ സ്വാധീനിച്ച യുവതാരങ്ങളുടെ പട്ടികയില്‍ പാര്‍വതിയും നയന്‍താരയും

മുംബൈ: 2018ല്‍ ജനങ്ങളെ സ്വാധീനിച്ച യുവതാരങ്ങളുടെ പട്ടികയിലിടം തേടി നയന്‍താരയും പാര്‍വ്വതിയും. ബിസിനസ്സ്, കായികം,വിനോദം, തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ച് 40 വയസ്സിന് താഴെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക രൂപീകരിച്ചത്. അമ്പത് പേരടങ്ങുന്ന പട്ടികയില്‍ ഇവരെ കൂടാതെ തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ എന്നിവരുമുണ്ട്.

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര ഈയടുത്ത് ഫോര്‍ബ്സ് മാസിക പുറത്ത് വിട്ട പട്ടികയിലും നയന്‍താര ഇടം പിടിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്ന ഖ്യാതിയും നയന്‍താരയ്ക്ക് സ്വന്തമാണ്. ശക്തമായ അഭിനയ മികവു കൊണ്ട് സിനിമയില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച അഭിനേത്രിയാണ് പാര്‍വതി. സിനിമയ്ക്ക് പുറമെ മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവിന്റെ സജീവ പ്രവര്‍ത്തകയുമാണ് അവര്‍.

മീടു മൂവമെന്റിലൂടെ ജനശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സന്ധ്യ മേനോന്‍. സ്ത്രീകള്‍ക്ക് എതിരേ നടക്കുന്ന ഒരുപാട് അതിക്രമങ്ങള്‍ സന്ധ്യ മേനോന്‍ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് തപസി പന്നു, ആയുഷ്മാന്‍ ഖുരാന,മിതാലി പാല്‍ക്കര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

പോയ ഇമേജ് തിരികെപ്പിടിക്കാന്‍ താരസംഘടന; ആക്രമിക്കപ്പെട്ട നടിയെ തിരികെയെത്തിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ സിനിമയില്ലെങ്കില്‍ കട തുടങ്ങിയായാലും ജീവിക്കുമെന്ന് പാര്‍വതി ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താനാകില്ല, ആര്‍ത്തവ ദിവസവും അമ്പലത്തില്‍ പോകുമെന്ന് നടി പാര്‍വതി പാര്‍വ്വതിക്ക് പരാതി സൂപ്പര്‍താരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ? വമ്പന്‍ സിനിമകളെ മാത്രം നോക്കുന്നതെന്തിന്? പാര്‍വ്വതിയ്ക്ക് മറു ചോദ്യവുമായി സനല്‍കുമാര്‍ ശശിധരന്‍ നടിയെ ആക്രമിച്ചത് ദിലീപ് അല്ല, പൾസർ സുനിയാണ് ;നടിയെന്ന് വിളിക്കുന്നത് എങ്ങനെ അപമാനമാകും വനിതാ കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിലെ തെറിവിളി ജനവികാരം.നടിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എഎംഎംഎ; സിനിമയിലെ പോരിന് പുതിയ മുഖം;രേവതിയേയും പാർവ്വതിയേയും പത്മപ്രിയയേയും താരസംഘടനയിൽ നിന്ന് പുറത്താക്കും
Latest
Widgets Magazine