അഭിനയത്തിനൊപ്പം സംവിധാനവും; സഹസംവിധായികയായി നയൻസ്

നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന അരം എന്ന സിനിമയില്‍ നായികാവേഷം മാത്രമല്ല മറ്റൊരു റോള്‍ കൂടി നയന്‍താര ചെയ്തിട്ടുണ്ട്. ഈ സിനിമയിലൂടെ സഹസംവിധായിക ആയിരിക്കുകയാണ് നയന്‍സ്.ചിത്രത്തിന്റെ എല്ലാ ഘട്ടത്തിലും സംവിധായകനൊപ്പം നയന്‍സ് ഉണ്ടായിരുന്നു. ജില്ലാ കലക്ടറുടെ വേഷത്തിലാണ് നയന്‍സ് ചിത്രത്തിൽ എത്തുന്നത്

സാധാരണ താരങ്ങളെപ്പോലെ ഷൂട്ട് കഴിഞ്ഞാല്‍ കാരവനിലേക്ക് ഓടുന്ന ആളല്ല നയന്‍താരയെന്നും സിനിമയുടെ എല്ലാ ഘട്ടത്തിലും പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നെന്നും ഗോപി പറഞ്ഞു. സിനിമയുടെ പല സീക്വന്‍സുകളിലും നയന്‍താര കാമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സഹസംവിധായികയുടെ റോളും നന്നായി ചെയ്തു. നയന്‍സിന്റെ സഹകരണം കൊണ്ടുമാത്രം 25 ദിവസം കൊണ്ട് സിനിമ പൂര്‍ണമായും ഷൂട്ട് ചെയ്ത് തീര്‍ത്തെന്നും കഠിനമായ ചൂടില്‍ ഷൂട്ടിങ് നടന്നിട്ടും പരാതിയുമായി ആരും വന്നില്ലെന്നും ഗോപി പറയുന്നു.

ജലദൗര്‍ലഭ്യം മൂലം കൃഷി ചെയ്യാനാകാതെ ദുരിതം പേറുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കലക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. വിഘ്‌നേശ്, രമേശ്, സുനു എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. ഛായാഗ്രഹണം ഓം പ്രകാശ്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും. അരത്തിന്റെ ടീസര്‍ പുറത്ത് വിട്ടു.

Top