നയന്‍താര ഇനി കേരളത്തില്‍; കോടികള്‍ ഒഴുകുന്ന ഡീലുകള്‍ക്ക് പിന്നില്‍ വിഘ്‌നേശ് ശിവനോ?

സിനിമാ കരിയറില്‍ നിന്നും നടി നയന്‍താര സമ്പാദിച്ചത് ചെറുതല്ല. പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളുടെ ശേഖരവുമുള്ള നയന്‍താരയ്ക്ക് സിനിമയ്ക്കപ്പുറം മറ്റ് വരുമാന മാര്‍ഗങ്ങളുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ റിയല്‍ എസ്റ്റേറ്റില്‍ നയന്‍ സജീവമാണ്. നയന്‍താരയുടെ പുതിയ ബിസിനസ് നീക്കത്തെക്കുറിച്ചുള്ള വിവരമാണിപ്പോള്‍ പുറത്ത് വരുന്നത്.

തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലാണ് നയന്‍താര തന്റെ പുതിയ പദ്ധതികള്‍ നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി കേരളത്തില്‍ നിരവധി സ്ഥലങ്ങള്‍ നയന്‍താര വാങ്ങിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ചിലതില്‍ എല്ലാ സൗകര്യങ്ങളുമുള്ള ബില്‍ഡിംഗുകള്‍ പണിത് വില്‍ക്കാനാണ് നീക്കം. വിഘ്‌നേശ് ശിവനാണ് ഇങ്ങനെയാെരു പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. നയന്‍താര ഇതിന് സമ്മതം അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ നിരവധി ബിസിനസുകള്‍ നയന്‍താരയ്ക്കും വിഘ്‌നേശിനുമുണ്ട്. അന്താരാഷ്ട്ര കമ്പനികളില്‍ വരെ നടി നിക്ഷേപം നടത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top