ചിമ്പുവും നയന്‍താരയും വീണ്ടും പിരിഞ്ഞോ? ഇതു നമ്മ ആള്‍ തിയറ്ററില്‍ എത്താന്‍ വൈകുന്നതിന്റെ കാരണമെന്ത്?

Idhu-Namma-Aalu-STR-Nayanthara

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇതു നമ്മ ആള്‍’. നേരത്തെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ചിത്രം റിലീസ് ചെയ്യാത്തതെന്തു കൊണ്ടാണ്? ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ചിമ്പുവും നയന്‍താരയും പിണക്കങ്ങളൊക്കെ മറന്ന് ഒന്നിച്ചിട്ട് വീണ്ടും ഇരുവരും പിരിഞ്ഞോ? ഇരുവരുടെയും വഴക്കാണോ ചിത്രത്തിന് തടസ്സമായിരിക്കുന്നതെന്ന സംശയമാണ് ഉയരുന്നത്.

ഈ ചിത്രത്തിലൂടെ ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിക്കുമോ? പ്രേക്ഷകരുടെ ആഗ്രവും ഇതു തന്നെയാണ്. കാരണം മറ്റൊന്നുമല്ല, ഇരുവരും മികച്ച ജോഡികളാണല്ലോ. ഇരുവരും ജീവിതത്തില്‍ ഒന്നിക്കണമെന്നു തന്നെയാണ് ആരാധകരുടെയും ആവശ്യം. റിലീസിംഗ് സംബന്ധിച്ച കുഴപ്പങ്ങളാണ് ചിത്രത്തിന് തടസ്സമെന്നും കേള്‍ക്കുന്നുണ്ട്.

pjcqw4ddcdadf

മെയ് 20 ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ചിത്രത്തിന്റെ റിലീസിംഗ് പിന്നെയും നീട്ടി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ടീസറും ട്രെയിലറും കണ്ട് പ്രേക്ഷകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. നടനും സംവിധായകനുമായ പാണ്ഡ്യരാജ് ഒരുക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, സൂരി, ജയപ്രകാശ്, അര്‍ജുനന്‍ എന്നിവരാണ് താരങ്ങള്‍.

Top