അനുമോള്‍ക്ക് അറബിക്കല്യാണം; ഇനി മൈസൂരിലേക്ക്

Anumol+latest+hot+photos

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന യുവതാരമാണ് അനുമോള്‍. അടുത്തതായി അറബിക്കല്യാണത്തിനായിട്ടാണ് അനുമോള്‍ തയ്യാറെടുക്കുന്നത്. ജീവിതത്തിലല്ല കെട്ടോ, സിനിമയുടെ കാര്യമാണ് പറയുന്നത്. നവാഗതനായ തൂഫയില്‍ സംവിധാനം ചെയ്യുന്ന മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന ചിത്രത്തിലാണ് അനുമോള്‍ വ്യത്യസ്ത കഥാപാത്രവുമായി എത്തുന്നത്.

മലബാറിലെ മുസ്ലീം സമുദായക്കാര്‍ക്കിടയിലെ അറബിക്കല്യാണം, മൈസൂര്‍ കല്യാണം, മാലി കല്യാണം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ചിത്രം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ തന്നേക്കാള്‍ ഇരട്ടി പ്രായമുള്ളവരെ വിവാഹം കഴിക്കുന്നതും പിന്നീട് ഉപേക്ഷിക്കുകയും ബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. മൈസൂരിലേക്ക് വിവാഹം കഴിച്ചുകൊണ്ടുപോകുന്നവരുടെ കൂടെ അനുമോളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലമ്പൂരിലെ എടക്കര എന്ന ഗ്രാമത്തില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്. എടക്കരയില്‍ നിന്ന് മൈസൂരിലേക്ക് 150 കിലോമീറ്ററാണ്. അതു കൊണ്ടാണ് ചിത്രത്തിന് മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന് പേരിട്ടതെന്ന് സംവിധായകന്‍ തൂഫയില്‍ പറയുന്നു.

അമിത് ജോളിയാണ് ചിത്രത്തിലെ നായകന്‍. സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്ന ജോളി ബാസ്റ്റിയണിന്റെ മകനാണ് അമിത്. അതിഥി റോയ്, സുധീര്‍ കരമന, സുനില്‍ സുഖദ, ഇന്ദ്രന്‍സ്, സായ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ജൂലൈ 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Top