കമല്‍ഹാസന്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍; കാലിന്റെ അസ്ഥി ഒടിഞ്ഞ് മാംസം പുറത്തുവന്നു

Kamal-Hassan

ഷൂട്ടിങിനിടെ ഉലകനായകന്‍ കമല്‍ഹാസന് ഗുരുതര പരിക്ക്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് കമല്‍ഹാസന്‍. ചെന്നൈയിലെ ഓഫീസിന്റെ പടിക്കെട്ടുകളില്‍ നിന്ന് താരം വീഴുകയായിരുന്നു.

വീഴ്ചയില്‍ വലതുകാലിലെ അസ്ഥി രണ്ടായി ഒടിഞ്ഞു മാംസം തുളച്ച് അസ്ഥി പുറത്തു വന്നു. അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ശസ്ത്രക്രിയ വൈകിരുന്നു. പുതിയ ചിത്രമായ സബാഷ് നായിഡുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണു കാലിന് അപകടം സംഭവിച്ചത്. ചിത്രം വൈകിയേക്കും എന്നാണ് സൂചന. കമലഹാസനിപ്പോള്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top