മാണിയുടെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി: അസുഖബാധിതനായി കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും എം.എല്‍.എയുമായ കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ്. .

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിശദ പരിശോധനയില്‍ മാണിയുടെ വൃക്കകള്‍ക്ക് തകരാറുള്ളതായി കണ്ടെത്തിയതായും ഡയാലിസിസിന് വിധേയമാക്കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അവര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രി മാണിയെ ആശുപത്രിയിലെത്തി കണ്ടത്. കുടുംബാംഗങ്ങളോട് സംസാരിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്തത്തില്‍ ഓക്സിജന്റെ അളവില്‍ ഏറ്റക്കുറിച്ചിലുണ്ട്. രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Top