ആര് എന്തൊക്കെ പറഞ്ഞാലും എടുത്ത തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെഎം മാണി

km-mani

തിരുവനന്തപുരം: ആരൊക്കെ തന്നെ കുറ്റം പറഞ്ഞാലും എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎം മാണി. മുന്നണി വിട്ട് പുറത്തുപോകുന്നതില്‍ ഇഷ്ടമില്ലാത്തവര്‍ കുറ്റം പറയുമെന്നും ഏത് പ്രതിസന്ധിയെയും നേരിടാന്‍ ഭയമില്ലെന്നും മാണി പറഞ്ഞു.

1965ലും 67ലും ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ഇനിയും അങ്ങനെ തന്നെ നില്‍ക്കും. മുസ്ലിംലീഗ് ലീഗുമായി സൗഹൃദവും സ്നേഹവുമാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അവര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മധ്യസ്ഥത കൊണ്ട് എല്ലാ പ്രശ്നങ്ങളും അവസാനിക്കുമോയെന്നും മാണി ചോദിച്ചു. അധികാരം ഇല്ലാതായതു കൊണ്ടാണ് മുന്നണി വിട്ടതെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം തോന്നല്‍ ആണെന്നും മാണി പറഞ്ഞു.

Top