ചെയർമാനല്ല…!! ജോസ് കെ മാണിക്ക് തിരിച്ചടി…!! കോടതിയിൽ ജോസഫ് പക്ഷത്തിന് വിജയം

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ  അധികാര തർക്ക കേസിൽ ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി. ജോസ് കെ മാണി കേരള കോൺഗ്രസ് ചെയർമാൻ അല്ലെന്നു കട്ടപ്പന സബ് കോടതി വിധിച്ചു. കേരള കോൺഗ്രസ് ചെയർമാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിനെതിരെയുള്ള വിലക്ക് തുടരും. ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവച്ചു.

ജോസ് കെ.മാണിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കട്ടപ്പന സബ് കോടതിയുടെ ഉത്തരവ്. ജോസഫിന്റെ ഹര്‍ജിയില്‍ നേരത്തെ തൊടുപുഴ മുന്‍സിഫ് കോടതിയും ഇടുക്കി മുന്‍സിഫ് കോടതിയും ജോസ് കെ.മാണി ചെയര്‍മാന്റെ ചുമതലകള്‍ വഹിക്കുന്നത് തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ജോസ് കെ.മാണി അപ്പീല്‍ നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധി പാര്‍ട്ടി ഭരണഘടനയുടെ വിജയമാണെന്ന് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് പറഞ്ഞു.കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗങ്ങള്‍ ആഗ്രഹിച്ച വിധിയാണ്. ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി അഹങ്കാരം വെടിഞ്ഞ് പി.ജെ ജോസഫും സി.എഫ് തോമസും ഉള്‍പ്പെടുന്ന പാര്‍ട്ടി നേതാക്കന്മാരോടൊപ്പം ചേര്‍ന്ന് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കണം.

അധാര്‍മ്മിക നിലപാടിനെതിരെ കോടതി എടുത്ത നിലപാടാണിത്. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വം മറ്റുള്ളവര്‍ അംഗീകരിക്കണം. പാര്‍ട്ടി വിളിക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യത അടക്കമുള്ള അച്ചടക്ക നടപടി നേരിടേണ്ടിവരും. കോടതി വിധി ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും എം.ജെ ജേക്കബ് അറിയിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന്റെ നേതൃത്വം അംഗീകരിക്കുന്നതില്‍ വിസമ്മതിച്ച ജോസ് കെ.മാണി പക്ഷത്തിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പാര്‍ട്ടി ചിഹ്നം നല്‍കാന്‍ ജോസഫ് തയ്യാറാകാതെ വന്നതോടെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമേ ചെയര്‍മാന്‍ സ്ഥാനം തടഞ്ഞുകൊണ്ടുള്ള കോടതിയുടെ ഉത്തരവ് തുടരുന്നത് ജോസ് പക്ഷത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

Top