നഷ്ടം കോൺഗ്രസിന് തന്നെ !!രാജ്യസഭാ സീറ്റും നഷ്ടമാകുന്നു !!

കൊച്ചി:ഗ്രൂപ്പ് പോരിൽ താലത്തിൽ വെച്ചുകൊടുത്ത രാജ്യസഭാസീറ്റും നഷ്ടമാകുന്നു..കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി മാണി കോൺഗ്രസിന് കൊണ്ടുപോയി കൊടുക്കുകയായിരുന്നു .പാലാ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ വളർന്നു വളർന്നു ശോഷിച്ച കോൺഗ്രസിനുണ്ടായിരുന്ന രാജ്യസഭാ സീറ്റും ഇപ്പോൾ നാശമാവുകയാണ് എന്നാണ് സൂചന.കടുത്ത ഭിന്നത നിലനിൽക്കുന്ന കേരള കോൺഗ്രസിൽ ജോസ് കെ മാണി സ്ഥാനാർത്തിയാകും എന്നാണു സൂചന .അങ്ങനെ ജോസ് കെ മാണി മത്സരിച്ചാൽ രാജ്യസഭാ സീറ്റ് നഷ്ടമാകും .

കേരളാകോണ്‍ഗ്രസിലെ നിലവിലെ സാഹചര്യം ഭിന്നിപ്പിന്റെയും പരസ്പര മത്സരത്തിന്റെയുമാണ്. അതുകൊണ്ടു തന്നെ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ജോസഫ് വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നുമുണ്ട്. എന്നാല്‍ എംപി സ്ഥാനം രാജിവെച്ച് ജോസ് മത്സരിച്ചാല്‍ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് കുറയ്ക്കാന്‍ കഴിയുമെന്നും കരുതുന്നു. നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയില്‍ വലിയ ആശയക്കുഴപ്പത്തിനും കാരണമാകും. അതേസമയം ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ യുഡിഎഫ് എതിര്‍ത്തേക്കും. കാരണം രാജിവെച്ചാല്‍ പാര്‍ലമെന്റില്‍ യുപിഎ സാന്നിദ്ധ്യം കുറയുന്നു എന്നത് അവര്‍ ഉയര്‍ത്തിയേക്കാം. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ത്തിട്ടും മുത്തലാക്കും, കശ്മീരും ഉള്‍പ്പെടെ ഒട്ടേറെ ബില്ലുകള്‍ വിജയിപ്പിച്ചെടുക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്നതിനാല്‍ യുപിഎ യുടെ വോട്ടുകയറുന്നത് ഗൗരവത്തില്‍ കാണേണ്ട കാര്യമില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ പറച്ചില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 ജൂണിലാണ് ജോസ് കെ മാണി രാജ്യസഭാംഗമാകുന്നത്. ആറു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകണമെങ്കില്‍ 2024 വരെ കാത്തിരിക്കണം. കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2021 ലേ നടക്കു. അതുകൊണ്ട് ഇപ്പോള്‍ തന്നെ മത്സരിച്ച് യുഡിഎഫ് നേതൃത്വത്തില്‍ എത്തണമെന്നാണ് പാര്‍ട്ടി പറയുന്നത്. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടി പങ്കാളിയാകാന്‍ വേണ്ടിയാണ് രാജ്യസഭാംഗമാക്കി മാറ്റിയത്. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകാന്‍ എംപി എന്നതിനേക്കാര്‍ എംഎല്‍എ ആകുന്നതാണ് നല്ലതെന്നും വിലയിരുത്തുന്നു.

55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു പാലായില്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫിന് 33472 വോട്ടുകളുടെ മേല്‍ക്കൈ ആയിരുന്നു പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം ലഭിച്ചത്.

മാത്രമല്ല ജോസ് കെ മാണി രാജിവെച്ചാല്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ സിപിഎമ്മാണ് വിജയിക്കുക. അതുകൊണ്ട് തന്നെ ജോസ് കെ മാണിയെ വിജയിപ്പിക്കാന്‍ സിപിഎം കൂടി ശ്രമിച്ചേക്കുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. അതേസമയം ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കിയാലും പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്‍ മത്സരിക്കാന്‍ അനുവദിക്കണമെങ്കില്‍ ഔദ്യോഗിക പക്ഷമായി തങ്ങളെ അംഗീകരിക്കണം എന്ന നിലപാട് പിജെ ജോസഫ് വിഭാഗം മുന്നോട്ട് വെച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Top