വധ ഭീഷണി, കോടതി സ്റ്റേ: മാണി കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍; കരുക്കള്‍ നീക്കി ഇരുപക്ഷവും

കോട്ടയം: കേരള കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞതിന് ശേഷം രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ച നിയമയുദ്ധം ആരംഭിച്ചു. ജോസഫ് വിഭാഗമാണ് ആദ്യ വിധി നേടിയത്. ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു. ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ അനുവദിച്ചത്.

ചെയര്‍മാനെ തിരഞ്ഞെടുത്തതിനും ജോസ് കെ. മാണി തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് കോടതിയുടെ സ്റ്റേ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫര്‍, മനോഹരന്‍ നടുവിലത്ത് എന്നിവരാണ് ഹര്‍ജിനല്‍കിയത്. പാര്‍ട്ടി ചിഹ്നമായ രണ്ടിലയും ഔദ്യോഗിക വിഭാഗമെന്ന പദവിയും ആരു നേടുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേരള കോണ്‍ഗ്രസ് മാണി വിഭാഗം യോഗത്തില്‍ പങ്കെടുക്കാതിരുന്ന പാലാ നഗരസഭ കൗണ്‍സിലര്‍ക്ക് നേരെ വധ ഭീഷണി ഉണ്ടായി. ഇന്ന് വെളുപ്പിന് 3നാണ് ടോണി തോട്ടത്തെ അജ്ഞാതന്‍ വിളിച്ചത്. യുകെ ഫോണ്‍ നമ്പരില്‍ നിന്നാണു ഫോണ്‍. ജോസ് കെ. മാണിയാണ് നിന്നെ ആളാക്കിയതെന്ന് മറക്കരുതെന്നും 7 ദിവസത്തിനകം കണ്ണൂര്‍ മോഡലില്‍ കൊല്ലുമെന്നും ഭീഷണി മുഴക്കി. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഭീഷണിപ്പെടുത്തിയതായി കൗണ്‍സിലര്‍ ടോണി തോട്ടം പറഞ്ഞു. ഇന്ന് വൈകുന്നേരം പൊലീസില്‍ പരാതി നല്‍കും.

താനാണു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്നു കാണിച്ചു ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മിഷനു കത്ത് അയച്ചു. സംസ്ഥാന സമിതിയില്‍ നിലവിലുള്ള 437 അംഗങ്ങളില്‍ 312 പേരും പങ്കെടുത്ത യോഗത്തിലാണു തന്നെ തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.ഐ.ആന്റണിയാണു കത്ത് അയച്ചത്. നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്നാണു ധാരണ. പാര്‍ട്ടി ലീഡറുടെ കസേരയില്‍നിന്ന് പി.ജെ.ജോസഫിനെ മാറ്റാനും ഇപ്പോള്‍ ആവശ്യപ്പെടില്ല. നിയമോപദേശം തേടാനാണു ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സി.എഫ്.തോമസുമായി പി.ജെ.ജോസഫും മോന്‍സ് ജോസഫും കൂടിക്കാഴ്ച നടത്തും

Top