ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ;ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ജോസ് കെ മാണി! വിദഗ്ധ സമിതി വേണ്ടെന്ന് മുസ്ലിം ലീഗ്

കോട്ടയം :ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ വിധി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം. ആവശ്യപ്പെട്ടും .ആനുകൂല്യങ്ങള്‍ തുല്യമായി ലഭ്യമാക്കണം. 80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ കോടതി വിധിയില്‍ ഏറെ കൂടിയാലോചനകള്‍ നടത്തിയാണ് കേരള കോണ്‍ഗ്രസ് എം നിലപാട് സ്വീകരിച്ചത്.

വിധി നടപ്പാക്കണമെന്ന അഭിപ്രായം പാര്‍ട്ടി ഇന്നലെ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. ആവശ്യം പരസ്യമായി പ്രഖ്യാപിച്ച ചെയര്‍മാന്‍ ജോസ് കെ മാണി, ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഇതുകൊണ്ട് നഷ്ടമുണ്ടായാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇടത് മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടികളോട് അഭിപ്രായം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും ജോസ് കെ മാണി. എന്നാല്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായവുമുണ്ട്. സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കണമെന്നാണ് ഐഎന്‍എല്‍ സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കുന്നതില്‍ നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്താന്‍ സമിതിയുടെ ആവശ്യമില്ലെന്ന് മുസ്‍ലി ലീഗ്. സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗ ത്തിലല്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. സർക്കാർ തീരുമാനിച്ചതിനു ശേഷം സർവകക്ഷി യോഗ തീരുമാനമെന്ന് പറയുകയാണ്. സച്ചാർ കമ്മിറ്റിയുടെ നിർദേശം നടപ്പിലാക്കുകയാണ് വേണ്ടതെന്നും മജീദ് വ്യക്തമാക്കി. ഗവൺമെന്‍റിന് നയപരമായ തീരുമാനം എടുക്കാവുന്നതേ ഉള്ളൂ. വിദഗ്ധ സമിതിയെ നിശ്ചയിച്ചത് തീരുമാനം നീട്ടികൊണ്ട് പോകാൻ മുസ്‍ലിം ലീഗ് നിലപാട് സർവകക്ഷി യോഗത്തിലും അറിയിച്ചിരുന്നുവെന്നും മജീദ് പറഞ്ഞു.

ആര്‍ക്കും മുറിവേല്‍ക്കാതെ ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ വിഷയം പരിഹരിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമ വശങ്ങളും വിദഗ്ധ സമിതിയുടെ പഠനവും, പ്രായോഗിക നിര്‍ദേശങ്ങളും സമുന്വയിപ്പിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top