ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്കില്ല..ഒരു പദവിയും ഏറ്റെടുക്കാനില്ല.യുഡിഎഫ് നേതാക്കൾ പാർട്ടിയിലേക്ക് വരാൻ താൽപ്പര്യമറിയിച്ചെന്നും ജോസ്.കെ.മാണി

കൊച്ചി: ഭരണ പരിഷ്ക്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്കേ തന്നെ പരിഗണിക്കുന്നുവെന്ന വാർത്ത തള്ളിക്കൊണ്ട് ജോസ് കെ. മാണി.ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളേ നടന്നിട്ടില്ല. ഒരു പദവിയും ഏറ്റെടുക്കാനില്ല. പാര്‍ട്ടിയിലുള്ള ചുമതല തന്നെ വളരെ വലുതാണെന്നും ജോസ് കെ മാണി പറഞ്ഞു

നേരത്തെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷൻ. കാബിനറ്റ് റാങ്കുള്ള ഈ പദവിയിലേക്ക് ജോസ് കെ മാണി എത്തുമെന്നായിരുന്നു വാർത്ത. ഇതിനിടെ ഗവൺമെന്റ് ചീഫ് വിപ്പായി കേരള കോൺഗ്രസി(എം)ലെ ഡോ.എൻ.ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതോടെ നിയമനം നിലവിൽ വരും. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപ്പര്യം അറിയിച്ചതായി ജോസ്.കെ.മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൽ ജോസ്.കെ.മാണി തയ്യാറായിട്ടില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ എത്തും. യു.ഡി.എഫിലെ ജനപിന്തുണയും സ്വാധീനവുമുള്ള നേതാക്കള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വരും. എന്നാൽ അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പാര്‍ട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. ഈ മാസം 14-ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top