കുട്ടനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് ! പിടിച്ചെടുക്കാൻ അരൂർ സൈബർ ടീമും!!കെപിസിസിയുടെ നീക്കത്തിന് തടയിട്ടു ജോസ് കെ മാണി.

കൊച്ചി:ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കുട്ടനാട് സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് സൂചന .സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗം നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ അട്ടിമറി വിജയത്തിലേക്ക് നയിച്ച സബർ ടീമിനെ കുട്ടനാട് വിജയത്തിൽ പ്രവർത്തനം നടത്താണ് തീരുമാനിച്ചത് എന്ന റിപ്പോർട്ട് .കെവി തോമസ്-പിടി തോമസ് എന്നിവരുടെ നേതൃത്വത്തിൽ തന്ത്രങ്ങൾ മെനഞ്ഞ സൈബർ ടീമാണെയിരിക്കും കുട്ടനാട് ഉപതിരഞ്ഞെടുപ്പിലേ തന്ത്രങ്ങളും മെനയുന്നത് . കെപിസിസി നിര്‍ദ്ദേശപ്രകാരം കെവി തോമസും പിടി തോമസും ഇതിനകം രണ്ട് തവണ ആലപ്പുഴയിലെത്തി നേതാക്കളുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. ഉപതിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി പ്രസിഡന്‍റ് എം ലിജു എന്നിവര്‍ കൂടി ചുമതലക്കാരായി ഒപ്പം ഉണ്ടാകണമെന്നാണ് രണ്ട് നേതാക്കളും കെപിസിസിയോട് ആവശ്യപ്പെട്ടത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് നേതാക്കളുടേയും നേതൃത്വത്തില്‍ പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങളേയും യോജിപ്പിച്ച് വളരെ നേരത്തെ തന്നെ നടത്തിയ പ്രവര്‍ത്തനമായിരുന്നു അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോളുടെ വിജയത്തിലേക്ക് നയിച്ചതെന്ന നിഗമനത്തെ തുടര്‍ന്നാണ് അതേ ടീമിനെ തന്നെ കെപിസിസി കുട്ടനാട്ടിലേക്കും നിയോഗിച്ചത്.കേരള കോണ്‍ഗ്രസ് മത്സരിച്ചു വരുന്ന സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ നിയോഗിച്ചതിലൂടെ സീറ്റില്‍ പാര്‍ട്ടി കണ്ണുവെക്കുന്നുവെന്ന സൂചനയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള കൃത്യമായ മുന്നറിയിപ്പായും മറ്റു ചിലര്‍ കണക്ക് കൂട്ടുന്നു.

അതേസമയം കുട്ടനാട് സീറ്റ് ഏകപക്ഷീയമായി ഏറ്റെടുക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. എന്നാല്‍ ഇരുവിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കാതെ കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അവരോട് വ്യക്തമാക്കും.കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്ന സാധ്യതയും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. യുഡിഎഫിലെ സംസ്ഥാന നേതൃത്വത്തിനിടയിലാണ് ഇത്തരത്തിലൊരു ആലോചന നടക്കുന്നത്. കോണ്‍ഗ്രസ് മത്സരിച്ചാല്‍ ഘടകകക്ഷി സീറ്റ് അടിച്ചുമാറ്റിയെന്ന ആക്ഷേപത്തിനു ഇടയാക്കും. ഇതിനുള്ള പോംവഴിയായിട്ടാണ് പൊതുസമ്മതനായ സ്വതന്ത്രനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത് .

ഇടതുമുന്നണിയുടെ രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായ വോട്ടുകള്‍ കൂടി നേടിയായിരുന്നു ആലപ്പുഴയില്‍ നിന്ന് തോമസ് ചാണ്ടി ജയിച്ചു വന്നത്. തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട്ടില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്നാണ് പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നത്. കുട്ടനാട് സംബന്ധിച്ച ഔദ്യോഗിക ചർച്ച അടുത്ത യുഡിഎഫ് യോഗത്തോടനുബന്ധിച്ച് ഉണ്ടായേക്കും.

അതേസമയം തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളെയാണ് എന്‍സിപി സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. മറിച്ച് തോമസ് ചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആക്കുന്നതെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാർത്ഥിയാക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ ചേർന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു.

50 വര്‍ഷത്തിലേറെയായി യൂഡിഎഫിനൊപ്പം നിലയുറപ്പിച്ച പാലാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസിലെ തമ്മിലടി കൂടി മുതലെടുത്തായിരുന്നു. നിലവില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കുട്ടനാട്ടില്‍ ഇതേ തര്‍ക്കങ്ങള്‍ തുടരാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിന്‍റേയും ഭാവമെങ്കില്‍ പിന്നെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പൊതുവികാരം. ഇപ്പോള്‍ പിജെ ജോസഫ് പക്ഷത്തുള്ള ജേക്കബ് എബ്രഹാം കഴിഞ്ഞ തവണ മത്സരിച്ച സീറ്റില്‍ ഇതിനോടകം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുക എന്ന ലക്ഷ്യവുമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ജോസ് കെ മാണി വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതോടെ കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടി വരുമെന്ന വികാരം കോണ്‍ഗ്രസില്‍ ശക്തമാവുന്നു. ഇത് സംബന്ധിച്ച് ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സീറ്റിനെ ചൊല്ലി പരസ്യമായ അവകാശവാദങ്ങള്‍ പാടില്ലെന്ന് യുഡിഎഫ് നേതൃത്വം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടനാട്ടില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് വിഭാഗം രംഗത്ത് എത്തിയതോടെ സാഹചര്യം കൂടുതല്‍ വഷളായി. ഈ സാഹചര്യത്തിലാണ് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമായത്.

Top