കേരള കോണ്‍ഗ്രസ് കോട്ടയില്‍ മാണി സി കാപ്പന്‍ കുതിക്കുന്നു; 4296 വോട്ടുകളുടെ ലീഡ്.കേരള കോണ്‍ഗ്രസ് എമ്മിലെ അടി തിരിച്ചടിയായി; കുറ്റപ്പെടുത്തി കോണ്‍ഗ്രസും

കോട്ടയം: പാലാ ചുവക്കുന്നു !!ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിനേറ്റ തിരിച്ചടിയ്ക്ക് കാരണം കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നതയെന്ന് കോണ്‍ഗ്രസ്. സംസ്ഥാന രാഷ്ട്രീയം ചര്‍ച്ചയാകേണ്ടതിന് പകരം പാലായില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളാണ് ചര്‍ച്ചയായതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.യു.ഡി.എഫിനേറ്റ തിരിച്ചടി പരിശോധിക്കണം. വസ്തുതകളില്‍ നിന്ന് ഒളിച്ചോടരുത്. തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ അനുചിതമായി.’മുത്തോലി പഞ്ചായത്തില്‍ ആദ്യ റൌണ്ടില്‍ ജോസ് ടോമിന് ലീഡ്.പാലായില്‍ വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍. തിരിച്ചടിക്ക് കാരണം യു.ഡി.എഫ് വിശദമായി പരിശോധിക്കണം. ജോസഫിനെ അപമാനിച്ചത് തിരിച്ചടിയായെന്നും സജി മഞ്ഞക്കടമ്പില്‍.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസ്.കെ മാണി-പി.ജെ ജോസഫ് തര്‍ക്കം തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും പറഞ്ഞു. തെരഞ്ഞെടുപ്പ് യോഗത്തില്‍വെച്ച് പി.ജെ ജോസഫിനെ കൂവി വിളിച്ചത് അവമതിപ്പുണ്ടാക്കിയെന്ന് ജോസഫ് വാഴക്കന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം മാണി.സി കാപ്പന്‍ ലീഡ് നിലനിര്‍ത്തുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഒമ്പത് പഞ്ചായത്തുകളില്‍ എട്ട് പഞ്ചായത്തിലും എല്‍.ഡി.എഫിനാണ് അനുകൂലം. മൂത്തോലി പഞ്ചായത്തില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു.പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. 4296 വോട്ടുകളുടെ ലീഡാണ് മാണി.സി കാപ്പന്‍ നേടിയത്.കേരളാ കോണ്‍ഗ്രസിലെ ഭിന്നതയാണ് തിരിച്ചടിയ്ക്കു കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ദിവസം നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല വിലയിരുത്തുന്നു.

Top