പാ​ലാ​യിൽ രാ​ഷ്ട്രീ​യ​മ​ത്സരം കടുക്കും.ജോ​സ് കെ. ​മാ​ണി​യും മാ​ണി സി. ​കാ​പ്പ​നും നേർക്കുനേർ !

കോ​ട്ട​യം:രാഷ്ട്രീയച്ചൂടിൽ പാലാ തിളയ്ക്കും. ജോസ് കെ. മാണിയും മാണി സി. കാപ്പനും നേർക്കുനേർ മത്സരിക്കും . ജോസിനൊപ്പം ഇടതുപക്ഷവും മാണി സി. കാപ്പനൊപ്പം യുഡിഎഫും സജീവമാവുകയാണ് .മാണിസാറിന്റെ ഓർമ്മകൾ കത്തിച്ച് നിർത്താൻ ജോസും കൂട്ടരും ഒരുക്കം തുടങ്ങി . കൊട്ടാരമറ്റം കവലയിൽ കെ എം മാണിയുടെ പ്രതിമ അനാച്ഛാദനംചെയ്യും.26-ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പ്രതിമ അനാച്ഛാദനംചെയ്യുന്നത്.ഇതോടെ പാലായിലെ തിരഞ്ഞെടുപ്പ് പോരാട്ടം തുടക്കം കുറിക്കും . 1.90 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ന്ന പാ​ലാ​യു​ടെ രാ​ഷ്ട്രീ​യ​മ​ത്സ​ര ചി​ത്രം വ്യ​ക്തം. യു​ഡി​എ​ഫി​ൽ മാ​ണി സി. ​കാ​പ്പ​നും എ​ൽ​ഡി​എ​ഫി​ൽ ജോ​സ് കെ. ​മാ​ണി​യും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ബ​ല​മു​ള്ള ബി​ജെ​പി​യി​ൽ ജ​യ​സൂ​ര്യ​നോ എ​ൻ. ഹ​രി​യോ മ​ത്സ​രി​ക്കും. എ​ൽ​ഡി​എ​ഫ് വി​ട്ട മാ​ണി സി. ​കാ​പ്പ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പാ​ലാ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യു​ഡി​എ​ഫി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ പാ​ലാ​യി​ൽ ചേ​ർ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും കാ​പ്പ​ൻ പ​ങ്കെ​ടു​ത്തു. പാ​ലാ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം. ഇ​ട​തു മു​ന്ന​ണി​യി​ൽ സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജോ​സ് കെ.​മാ​ണി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്. ബി​ജെ​പി​യും നി​യോ​ജ​ക മ​ണ്ഡ​ലം ശി​ല്പ​ശാ​ല പൂ​ർ​ത്തീ​ക​രി​ച്ച് ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പേ പാ​ലാ​യി​ൽ പ്ര​ചാ​ര​ണ​ചൂ​ടേ​റി. ഇ​ട​തു മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ച ജോ​സ് കെ.​മാ​ണി ജ​ന​കീ​യം എ​ന്ന പേ​രി​ൽ 20 മു​ത​ൽ 27 വ​രെ മ​ണ്ഡ​ല​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തും. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നൊ​പ്പം എം​പി എ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കെ.​എം.​മാ​ണി​യു​ടെ കാ​ല​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ളും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ദ​യാ​ത്ര.

മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും പ​ദ​യാ​ത്ര എ​ത്തും. എ​ൽ​ഡി​എ​ഫി​ന്‍റെ ബാ​ന​റി​ലാ​ണ് പ​ദ​യാ​ത്ര. ജോ​സ് കെ.​മാ​ണി​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും പ​ദ​യാ​ത്ര​യി​ൽ അ​ണി​ചേ​രും. മാ​ണി സി. ​കാ​പ്പ​നും മ​ണ്ഡ​ല പ​ര്യ​ട​ന​ത്തോ​ടെ​യാ​ണ് പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം മൂ​ന്നു മു​ത​ൽ 10 വ​രെ മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന​വി​ളം​ബ​ര ജാ​ഥ ന​ട​ത്തും.

ഒ​രു ദി​വ​സം ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ഹ​ന​പ​ര്യ​ട​നം കേ​ന്ദ്രീ​ക​രി​ക്കും. ഒ​ന്ന​ര വ​ർ​ഷ​ക്കാ​ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ര്യ​ട​ന​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും കാ​പ്പ​ന്‍റെ പ​ര്യ​ട​ന​ത്തി​നു പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

Top