വിദ്യാർത്ഥികൾക്കു വഴികാട്ടിയാവാൻ ജില്ലാ പഞ്ചായത്ത്: ഉന്നത പഠനത്തിന് പുതുവഴികൾ തേടാൻ വിദ്യാർത്ഥികൾക്കു ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്…!

സ്വന്തം ലേഖകൻ

കോട്ടയം : ഉന്നത പഠനം എന്ന സ്വപ്‌നം കാണുന്ന വിദ്യാർത്ഥികൾക്കു പ്രതീക്ഷയുടെ തിരിനാളം പകർന്നു നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഉന്നത വിദ്യാഭ്യാസം കൊതിക്കുന്ന വിദ്യാർത്ഥികൾക്കു വഴികാട്ടിയാവാൻ കരിയർ ഗൈഡൻസ് ക്ലാസ് നൽക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പേജിൽ അടക്കം ഈ കരിയർ ഗൈഡൻസ് ക്ലാസുകൾ ലൈവായി കാണാൻ സാധിക്കും. എസ്.എസ്.എൽ .സി ,പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായാണ് ഉപരി പഠന സംബന്ധമായ ഒരു ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്പ് നടക്കുന്നത്.

ആഗസ്റ്റ് 6 – മുതൽ പത്തു വരെ വൈകിട്ട് 7 :30 ന് ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കാഞ്ഞിരപ്പളളി സെൻറ്. ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പലും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഡോ. ആൻസി ജോസഫ് , പാലാ കരിയർ ഡ്രീംസ് ആൻഡ് സിവിൽ സർവീസ് അക്കാഡമി ഡയറക്ടറും , പാലാ സെൻറ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പലും ആയ പ്രൊഫ. ടോമി ചെറിയാൻ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്

http://www.facebook.com/ https://www.facebook.com/Adv.SebastianKulathunkalDPP/എന്ന ലിങ്ക് വഴി ഫേസ്ബുക്കിൽ ലോഗിൻ ചെയ്ത് പങ്കെടുക്കാവുന്നതാണ. ക്ലാസിനു ശേഷവും തുടർന്നും സംശയ നിവാരണങ്ങൾക്ക് അവസരം ഉണ്ടായിരിക്കും എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

Top