കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേയ്ക്ക്: കേരള കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി സഞ്ജയുടെ ഭാര്യ; മറുപടിയുമായി കേരള കോൺഗ്രസ്

കോട്ടയം : പാലായിലെ കോൺഗ്രസ് കേരള കോൺഗ്രസ് തർക്കം സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേയ്ക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ കേരള കോൺഗ്രസും കോൺഗ്രസും തമ്മിൽ ആരംഭിച്ച തർക്കമാണ് ഇപ്പോൾ പരസ്യ പ്രസ്താവനയിലേയ്ക്കും ആരോപണങ്ങളിലേയ്ക്കും തിരിയുന്നത്.

പാലായിൽ കേരള കോൺഗ്രസിനെതിരെ കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിന് പിന്നാലെയാണ് പരസ്യ ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങൾ എത്തിയത്. സ്ഞ്ജയുടെ ഭാര്യയുടെ പത്ര സമ്മേളനത്തിന് പിന്നാലെ മറുപടിയുമായി കേരള കോൺഗ്രസും രംഗത്ത് എത്തി. ഇതോടെയാണ് വിവാദം കനത്തത്.

തന്റെ പരാതിയിൽ കേസെടുത്തില്ല; പരാതിയുമായി സഞ്ജയുടെ ഭാര്യ
ജോസ് കെ മാണിയ്ക്കെതിരെ പ്രചാരണം നടത്തിയതായി ആരോപിച്ച് തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച പൊലീസ് തന്റെ പരാതിയിൽ ഇത് വരെയും നടപടി എടുത്തില്ലെന്ന് സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യ ആർ. നായർ ആരോപിച്ചു. തനിക്കും തന്റെ കുട്ടികൾക്കും എതിരെ അശ്ലീല അധിക്ഷേപങ്ങൾ അടക്കം ഉന്നയിച്ചാണ് കേരള കോൺഗ്രസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉണ്ടായത്.

എന്നാൽ, ഈ പോസ്റ്റിന്റെ തെളിവ് സഹിതം പരാതി നൽകിയിട്ടും കേസെടുക്കാനോ , പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായില്ല. മുഖ്യമന്ത്രിയ്ക്കും , വനിതാ കമ്മിഷനും , ഡി.ജി.പിയ്ക്കും , ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരുന്നു. കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയ ശേഷമാണ് പരാതിയിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറായതെന്നും സൂര്യ ആരോപിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനും , ഭർത്താവ് സഞ്ജയ് സക്കറിയക്കും ഒപ്പമാണ് സൂര്യ പത്രസമ്മേളനം നടത്തിയത്.

 

Top