ജയരാജും റോഷി അഗസ്‌റ്റിനും മറുകകണ്ടം ചാടും ?കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് ? മാണിയുടെ വിശ്വസ്ഥരായ ജയരാജും റോഷി അഗസ്‌റ്റിനും അതികായന്റെ പതനത്തോടെ മറുകണ്ടം ചാടുമെന്നും പുതിയ മേച്ചില്‍ പുറം തേടുമെന്നും സ്ഥിരീകരിക്കാത്ത റൂമറുകള്‍ പുറത്തു വന്നു .കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടിയുടെ പൂര്‍ണ്ണ പിന്തുണ ഇരുവര്‍ക്കും കിട്ടിയെന്നും ആരോപണം ഉണ്ട്.ഇതിനേത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്‌(എം) പിളര്‍പ്പിലേക്ക്‌ എന്നണ് ആരീയ്യുണ്ണാടഃ. ധനമന്ത്രി കെ.എം. മാണിക്കൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്‌തനായ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടനും രാജിവച്ചതോടെ പാര്‍ട്ടിയിലെ അഭിപ്രായഭിന്നത മറനീക്കി.
പാര്‍ട്ടിയുടെ പ്രതിസന്ധിഘട്ടത്തില്‍ മറ്റൊരു മന്ത്രിയായ പി.ജെ. ജോസഫും രാജിവയ്‌ക്കണമെന്ന ആവശ്യം മാണി വിഭാഗം ഉന്നയിച്ചെങ്കിലും ജോസഫ്‌ വിഭാഗം അതു മുളയിലേ നുള്ളി. എം.എല്‍.എമാരായ സി.എഫ്‌. തോമസും എന്‍. ജയരാജും റോഷി അഗസ്‌റ്റിനും ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടനും മാണിക്കൊപ്പം ഉറച്ചുനിന്നപ്പോള്‍ മോന്‍സ്‌ ജോസഫും ടി.യു. കുരുവിളയും ജോസഫ്‌ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. മാണി വിഭാഗത്തിന്റെ സമ്മര്‍ദം ശക്‌തമായപ്പോള്‍ പി.ജെ. ജോസഫിനു കോണ്‍ഗ്രസ്‌ പൂര്‍ണപിന്തുണ നല്‍കുന്ന പുത്തന്‍ രാഷ്‌ട്രീയതന്ത്രത്തിനും തലസ്‌ഥാനം സാക്ഷ്യം വഹിച്ചു.
മാണിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായതോടെ കേരളാ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖങ്ങള്‍ തുറന്നു. ഒപ്പം രാജിവയ്‌ക്കണമെന്ന സമ്മര്‍ദം മാണി വിഭാഗത്തില്‍നിന്നുണ്ടായത്‌, ജോസ്‌ കെ. മാണിയെ പിന്‍ഗാമിയാക്കാനാണെന്ന സംശയം ജോസഫ്‌ പക്ഷത്തുയര്‍ന്നിരുന്നു. അതംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണു ജോസഫ്‌ രാജിക്കു തയാറാകാതിരുന്നത്‌. ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ മാണി രാജിവയ്‌ക്കുമ്പോള്‍ അതിന്റെ പാപഭാരം ഏറ്റെടുക്കാനാവില്ലെന്ന വ്യക്‌തമായ സന്ദേശം ജോസഫ്‌ വിഭാഗം നല്‍കി.
തോമസ്‌ ഉണ്ണിയാടന്റെ രാജിക്കു പിന്നില്‍ ജോസഫിനെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രവുമുണ്ടായിരുന്നു. പിന്‍ഗാമിയായി മകന്‍ ജോസ്‌ കെ. മാണിയെത്തന്നെ കൊണ്ടുവരണമെന്ന നിലപാടിലാണു മാണി. എന്നാല്‍, അതംഗീകരിക്കാന്‍ ജോസഫും കൂട്ടരും തയാറല്ല. ജോസല്ലെങ്കില്‍ ഉണ്ണിയാടനെയെങ്കിലും മന്ത്രിസ്‌ഥാനത്തേക്കു കൊണ്ടുവരാന്‍ മാണി ശ്രമം നടത്തിയിരുന്നു. എന്നാല്‍, കത്തോലിക്കാ സഭയുടെ പിന്തുണ സി.എഫ്‌. തോമസിനായിരുന്നു. കാഞ്ഞിരപ്പള്ളി എം.എല്‍.എ: ഡോ: എന്‍. ജയരാജിനെ മന്ത്രിയാക്കണമെന്ന്‌ എന്‍.എസ്‌.എസും ആവശ്യപ്പെട്ടു. അതോടെയാണു കൂട്ടരാജിയെന്ന നിലപാടിലേക്കു മാണി നീങ്ങിയത്‌. അങ്ങനെയെങ്കില്‍ പുതിയ മന്ത്രിമാരെ നിശ്‌ചയിക്കാനുള്ള അവകാശം തനിക്കു ലഭിക്കുമെന്നും പാര്‍ട്ടിയിലെ അപ്രമാദിത്വം നിലനിര്‍ത്താമെന്നും മാണി കണക്കുകൂട്ടി. എന്നാല്‍, ചര്‍ച്ചയ്‌ക്കുമുമ്പേ ജോസഫ്‌ വിഭാഗം ഈ നീക്കം തള്ളി. ജോസഫ്‌ വിഭാഗവുമായി ലയിച്ചപ്പോള്‍തന്നെ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിച്ചുകൊള്ളാന്‍ കോണ്‍ഗ്രസ്‌ വ്യക്‌തമാക്കിയിരുന്നു. അതാണിപ്പോള്‍ അനുഭവത്തില്‍ വന്നതെന്നാണു മാണി പക്ഷത്തിന്റെ വിലയിരുത്തല്‍.
കൂറുമാറ്റ നിരോധനിയമമുള്ളതിനാല്‍ ഈ നിയമസഭയുടെ കാലത്തു പാര്‍ട്ടിയില്‍ പിളര്‍പ്പിനു സാധ്യതയില്ല. എന്നാല്‍, കേരളാ കോണ്‍ഗ്രസ്‌ (എം) ഏറെക്കാലം ഒന്നിച്ചു മുന്നോട്ടുപോകില്ലെന്ന്‌ ഏകദേശം ഉറപ്പായി. പരോക്ഷമായെങ്കിലും കോണ്‍ഗ്രസ്‌ ആ നീക്കത്തിനു പിന്തുണയേകും. കേരളരാഷ്‌ട്രീയത്തില്‍ അതികായനായിരുന്ന മാണി രാജിവച്ചു പുറത്തുപോകുമ്പോള്‍ വഴിയാധാരമായ മട്ടാണ്‌. ഏതു മുന്നണിയും സ്വാഗതം ചെയ്‌തിരുന്ന അദ്ദേഹമിപ്പോള്‍ എവിടെയും അഭയമില്ലാത്ത അവസ്‌ഥയിലായി. അതുകൊണ്ടുതന്നെ മാണിക്ക്‌ ഇനി പാര്‍ട്ടിയില്‍ പഴയ പ്രതാപത്തിനു സാധ്യതയില്ല. ഇടതുമുന്നണിയുമായി ബന്ധമുണ്ടാക്കിയ പി.സി. ജോര്‍ജ്‌, മന്ത്രിസ്‌ഥാനത്തു തുടരുന്ന പി.ജെ. ജോസഫ്‌ എന്നിവര്‍ക്കാകും അതിനെക്കാള്‍ സ്വീകാര്യത. ഈ സാഹചര്യത്തില്‍ അണികളുടെ കൊഴിഞ്ഞുപോക്കാണ്‌ മാണി നേരിടാനിരിക്കുന്ന വന്‍വെല്ലുവിളി.

Top