ബാര്‍ കോഴ കേസില്‍ ‘സത്യസന്ധനായ’ എസ്.പി സുകേശന്‍ ഐജി പ്രതിയായ കേസില്‍ ഫയല്‍ പൂഴ്ത്തി !

തൃശൂര്‍: ബാര്‍ കോഴ കേസില്‍ സത്യസന്ധനെന്ന് മാധ്യമങ്ങള്‍ വാഴ്ത്തുന്ന വിജിലന്‍സ് എസ്.പി. സുകേശന്റെ തനിനിറം പുറത്ത്.ഒരു വര്‍ഷം മാത്രം പഴക്കമുള്ള ബാര്‍ കോഴ കേസില്‍ മന്ത്രിയെ പ്രതിചേര്‍ക്കാനും സ്വന്തം സ്ഥാപന മേധാവിയെ മോശക്കാരനാക്കാനുമുള്ള എസ് പി സുകേശന്റെ വ്യഗ്രത ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് നടപടിക്ക് വിധേയനായ ഐപിഎസ്‌കാരന്‍ പ്രതിയായ കേസില്‍ ഇല്ല.

ഡിഐജിയായിരിക്കെ ശ്രീജിത്തിനെ തൃശൂര്‍ വിജിലന്‍സ് കോടതി പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സുകേശന്‍ എസ്പിയായി ചാര്‍ജെടുത്ത ഉടനെ പരിഗണനയില്‍ വന്ന കേസായിരുന്നു ഇത് (ഫീറ് ണൊ, 6/10).ശ്രീജിത്തിന് ഐജിയായി പ്രമോഷന്‍ ലഭിച്ചതുതന്നെ അദ്ദേഹത്തിന് എതിരെ വിജിലന്‍സ് കേസുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥന്‍ മറച്ചുവച്ചതുകൊണ്ടാണ്.Mani oc

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാഥമിക അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കുപോലും വിജിലന്‍സ് എന്‍ക്വയറിയുടെ പേരില്‍ ഉദ്യോഗക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമ്പോഴാണ് വിജിലന്‍സ് കേസില്‍ പ്രതിയായ ശ്രീജിത്തിന് എസ് പി യുടെ ‘ആനുകൂല്യത്തില്‍’ ഉദ്യോഗക്കയറ്റം ലഭിച്ചത്. ഈ കേസ് സംബന്ധമായ ഫയല്‍ എസ്പി പേഴ്‌സണല്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നാണ് സൂചന.

പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ രമേശന്‍ നമ്പ്യാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ തെളിവുകള്‍ സഹിതമുള്ള പരാതിയിലാണ് ശ്രീജിത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്.

ശ്രീജിത്തിനൊപ്പം കൊല്ലം, കോട്ടയം, കണ്ണൂര്‍ തുടങ്ങിയ എസ്.പി ക്യാംപ് ഓഫീസുകളില്‍ താമസിച്ചിരുന്ന ആളാണ് രമേശന്‍ നമ്പ്യാര്‍.തന്റെ വീടും സ്ഥലവും ശ്രീജിത്ത് തട്ടിയെടുത്തുവെന്നും തന്റെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിച്ചും വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും രമേശന്‍ നമ്പ്യാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. തെളിവിനായി ബാങ്ക് സ്റ്റേറ്റ്‌മെന്റും കൊല്ലം, കോട്ടയം എന്നിവിടങ്ങളിലെ എസ്.പി ക്യാംപ് ഓഫീസ് അഡ്രസ്സായി നല്‍കിയിരുന്ന തന്റെ പേരിലുള്ള മൊബൈല്‍ കണക്ഷന്‍ രേഖകളും സമര്‍പ്പിച്ചിരുന്നു.

ശ്രീജിത്ത് കൊല്ലം, കോട്ടയം ജില്ലകളില്‍ എസ്.പിയായിരിക്കെ ക്യാംപ് ഓഫീസുകളില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് രമേശന്‍ നമ്പ്യാര്‍ക്ക് ശ്രീജിത്തിന്റെ ഭീഷണികള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി രമേശന്‍ നമ്പ്യാര്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. തൃശൂരിലും കോഴിക്കോട്ടും വച്ച് ശ്രീജിത്തും സുഹൃത്തുക്കളും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ രമേശ് നമ്പ്യാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂര്‍ വടക്കാഞ്ചേരിയില്‍ സിപിഎം മുന്‍ എംഎല്‍എ ആയിരുന്ന എ എസ് നമ്പീശന്റെ മകള്‍ സതീദേവിയും സിപിഎം നേതാവ് പി കെ ഹരികൃഷ്ണനുമാണ് ശ്രീജിത്തിന്റെ ഭീഷണിയില്‍ നിന്ന് രമേശന്‍ നമ്പ്യാര്‍ക്ക് അഭയം നല്‍കിയിരുന്നത്.

Top