ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യപ്രതി ജോഷിയുടെ മകന്‍ അറസ്റ്റില്‍

ബെംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് അറസ്റ്റിലായി.ബെംഗളൂരുവില്‍നിന്നാണ് ജോയ്‌സിനെ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ ജോയ്‌സിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവില്‍നിന്നാണ് ജോയ്‌സിനെ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ ജോയ്‌സിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കുന്ന അച്ചായന്‍ എന്ന ജോഷിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍വാണിഭത്തിന് സഹായിയായി പ്രവര്‍ത്തിച്ച മകന്‍ ജോയ്‌സിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ജോഷിയുടെ സഹായി അരുണ്‍ എന്നയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ പ്രധാനിയാണ് ജോഷിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പറവൂര്‍ പെണ്‍വാണിഭ കേസിലും വരാപ്പുഴ കേസിലും പ്രതിയാണ് ജോഷി. പറവൂര്‍ കേസിലെ അഞ്ചാം പ്രതിയായ ഇയാള്‍ വരാപ്പുഴ കേസില്‍ പെണ്‍കുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇരു കേസിലുമായി അഞ്ച് മാസത്തോളം ഇയാള്‍ തടവില്‍ കിടന്നിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം മറ്റൊരു പെണ്‍വാണിഭ കേസിലും ഇയാള്‍ പ്രതിയായി. പറവൂര്‍ കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷിക്കുന്ന സംഘത്തിനുമുന്നില്‍ ജോഷി ഹാജരായത്. ജോഷിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജോയ്‌സിന്റെ അറസ്റ്റ്് പെണ്‍വാണിഭക്കേസില്‍ പുതിയ വഴിതിരിവായേക്കും. അന്യ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ജോയ്‌സ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ജോയ്‌സ് എത്തിച്ച പെണ്‍കുട്ടികളില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവാരണെന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ പിടിയിലായെങ്കിലും പൊലീസിലെ ചിലരുടെ സഹായത്തോടെ ജോയ്‌സ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജോഷി പിടിയിലായതോടെ ജോയ്‌സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍  കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജോയ്‌സിന് നിര്‍ണ്ണായക പങ്കുണ്ട്. ജോയ്‌സ് പിടിയിലായതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിന് ദേശീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.

 

Top