ശരീരത്തില്‍ ഗ്രീസ് പുരട്ടിയെത്തി സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്ന യുവാവിനെ തൂക്കി കൊന്നു

rape

ടെഹ്‌റാന്‍: വിദേശരാജ്യങ്ങളില്‍ തെറ്റ് ചെയ്യുന്നവര്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. കേരളം ഇത്തരം രാജ്യങ്ങളെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. പീഡന കേസിലെ പ്രതികളെ തൂക്കി കൊല്ലുന്ന രീതിയാണ് കണ്ടുവരുന്നത്. 12ഓളം സ്ത്രീകളെ പീഡിപ്പിച്ച 21കാരനെ ഷിറാസിലെ തെക്കന്‍ നഗരത്തിലെ നിയമം തൂക്കിക്കൊല്ലുകയാണുണ്ടായത്.

ഇയാള്‍ വിചിത്രമായ രീതിയില്‍ എത്തിയാണ് പീഡനം നടത്താറുള്ളത്. ശരീരത്തില്‍ നിറയെ ഗ്രീസ് പുരട്ടിയാണ് അമിന്‍ എന്നയാള്‍ സ്ത്രീകളെ തേടി വീടുകളിലെത്തുന്നത്. ഇറാന്‍ മാധ്യമങ്ങള്‍ ഇയാളെ ‘വാസെലിന്‍ മാന്‍’ എന്നാണ് വിളിച്ചിരുന്നത്. ഇയാളുടെ ആക്രമണത്തില്‍ ഏതാണ്ട് 1.5മില്യണ്‍ ജനങ്ങള്‍ കുറേക്കാലമായി ഭീതിയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

Top