ഫോണ്‍വിളിയിലൂടെ അടുത്തു; പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം കഠിന തടവ്

കൊച്ചി: ഫോണ്‍ വിളിയിലൂടെ അടുപ്പമുണ്ടാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിന തടവ്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പുന്നപ്ര സ്വദേശി സുരേഷ് എന്ന അനില്‍ കുമാറിനാണ് തടവ് ശിക്ഷ. എറണാകുളം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി ഫോണ്‍വിളിയിലൂടെ അടുപ്പം കാണിച്ചു…ഒടുവില്‍ പ്രണയം നടിച്ച് ആലപ്പുഴ മണ്ണഞ്ചേരിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ടു വകുപ്പിലായി 20 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍, ശിക്ഷ ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടു മാസവും അധിക തടവ് അനുഭവിക്കണം.

Top