ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊന്നു. പള്ളിശേരി റോഡില്‍ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകന്‍ തോബിയാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്‌സും തൃശൂര്‍ സ്വദേശിയുമായ ലോറന്‍സിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: അവിവാഹിതനായ തോബിയാസ് 72 വയസുകാരിയായ അമ്മയ്‌ക്കൊപ്പമാണ് താമസച്ചിരുന്നത്. കൊല്ലപ്പെട്ട തോബിയാസിന്റെ അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവരെ ശുശ്രൂക്ഷിക്കാനായിട്ടാണു ലോറന്‍സിനെ ജോലിക്ക് നിയോഗിച്ചത്. തിങ്കളാഴ്ച രാത്രി പത്തിനും 12നും ഇടയിലാണ് കൃത്യം നടന്നതെന്നു പോലീസ് സംശയിക്കുന്നു.

ലഹരിക്ക് അടിമയായ തോബിയാസ് പലപ്പോഴും വീട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ രാത്രിയും ഇത്തരത്തില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഹോം നഴ്‌സായ ലോറന്‍സ് യുവാവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.

Top