പതിനാറുകാരി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടു: ഗയയില്‍ ഒരാഴ്ച്ചക്കിടെ കൊല്ലപ്പെട്ടത് രണ്ട് പെണ്‍കുട്ടികള്‍

ബീഹാര്‍: ഗയയില്‍ പതിനാറുവയുസുകാരി കൂട്ടബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടു. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീടിന്റെ സമീപത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

ഗയയില്‍ നിന്ന് തന്നെ മറ്റൊരു പതിനാറുകാരിയുടെ മൃതദേഹം തലവെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയും ആഴത്തില്‍ മുറിവേറ്റ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. ഈ സംഭവത്തിന് ശേഷം ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് സമപ്രായക്കാരിയായ മറ്റൊരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിച്ചെന്നും കുറ്റവാളിയെ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്നും മഗധ റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ വിനയ്കുമാര്‍ പറഞ്ഞു.

സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം പ്രകടനവും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

Top