ബലാത്സംഗ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു;ഡല്‍ഹിയില്‍ കാര്‍ ഡ്രൈവര്‍ പോലീസ് പിടിയില്‍.

ദില്ലി: ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി രണ്ടു വര്‍ഷം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ച കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഡല്‍ഹിക്കടുത്ത് മനേസറിലാണ് സംഭവം. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കാര്‍ ഡ്രൈവറാണ് പിടിയിലായത്.

പിന്നീട് യുവതി സംഭവം പോലീസില്‍ അറിയിക്കുകയും പ്രതിയായ ഹരീഷ് ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരീഷാണ് യുവതിയെ ജോലി കഴിഞ്ഞ് വീട്ടില്‍ കൊണ്ടെയാക്കിയിരുന്നത്. പരിചയത്തിന്റെ പുറത്ത് ഇയാള്‍ നല്‍കിയ ശീതള പാനീയം യുവതി കുടിക്കുകയും ബോധം പോവുകയുമായിരുന്നു. പിന്നീട് ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി രണ്ടു വര്‍ഷമായി ഇയാള്‍ ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭീഷണിയുടെ പുറത്ത് പത്തിലേറെ തവണ ഇയാള്‍ ബലാല്‍സംഗം ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് പതിവ്. ഇത് സഹിക്കാന്‍ പറ്റാതായപ്പോഴാണ് പൊലീസിനെ സമീപിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Top