എല്ലാ മുസ്ലീംങ്ങളും ഭീകരരാണെന്ന് ഹോട്ടലുടമ; മുസ്ലീം യുവതികള്‍ക്ക് ഭക്ഷണം നല്‍കിയില്ല

muslim-women

പാരിസ്: മുസ്ലീം വിഭാഗത്തോട് കാണിക്കുന്ന അവഗണന ഭീകരമാകുന്നു. എല്ലാ മുസ്ലീംങ്ങളും ഭീകരരാണെന്ന് ഹോട്ടലുടമ പറയുന്നു. ഹിജാബ് ധരിച്ചെത്തിയ മുസ്ലീം യുവതികള്‍ക്ക് ഫ്രാന്‍സിലെ റസ്റ്റോറന്റില്‍ ഭക്ഷണം നല്‍കിയില്ല.

ശനിയാഴ്ച രാത്രി ട്രെംബ്ലേ ഇന്‍ ഫ്രാന്‍സിലെ ലെ സിനാക്കിള്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതികള്‍ക്കാണ് ഈ അനുഭവം. ഭീകരര്‍ മുസ്ലിംകളാണെന്നും എല്ലാ മുസ്ലിംകളും ഭീകരരാണെന്നും പറഞ്ഞുകൊണ്ടാണ് ഹോട്ടലുടമ യുവതികളെ തടഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വംശീയ വിരോധികളില്‍ നിന്ന് ഭക്ഷണം കഴിക്കില്ല എന്നു സ്ത്രീകളില്‍ ഒരാള്‍ പറയുമ്പോള്‍ മറുപടിയായി വംശീയ വിരോധികള്‍ മനുഷ്യരെ കൊല്ലില്ലെന്നും നിങ്ങളെ പോലെയുള്ളവര്‍ ഇവിടെ ആവശ്യമില്ലെന്നും ഹോട്ടലുടമ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഭക്ഷണശാലയുടെ ഉടമ മാപ്പു പറഞ്ഞു.

രാജ്യത്തെ നിലവിലെ അവസ്ഥയില്‍ പരിഭ്രാന്തനായാണ് സ്ത്രീകളെ പുറത്താക്കിയതെന്ന് ഉടമയുടെ വിശദീകരിച്ചു. ബുര്‍ക്കിനി ധരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും പരിഭ്രാന്തനാക്കി. അതേസമയം, യുവതികള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വംശീയ വിദ്വേഷ വിരുദ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ലോറന്‍സ് റോസിംഗ്‌നോള്‍ അറിയിച്ചു.

Top