എല്‍ഡിഎഫില്‍ നിന്ന് എട്ട് പെണ്‍ശബ്ദങ്ങള്‍; വര്‍ഷങ്ങള്‍ക്കുശേഷമുള്ള ചരിത്ര വിജയം

veena-george

കൊച്ചി: ഇത്തവണ സ്ത്രീകള്‍ക്കെതിരെ ശബ്ദിക്കാന്‍ എട്ട് വനിതകളാണ് നിയമസഭ കയറാന്‍ തയ്യാറായിരിക്കുന്നത്. 2001നുശേഷം ഇത്രയും വനിതാ പ്രതിനിധികള്‍ ഉണ്ടാകുന്നത് ആദ്യമായിട്ടാണ്. അതും എല്ലാവരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന പ്രത്യേകതയുമുണ്ട്.

കൂത്തുപറമ്പില്‍ നിന്നുള്ള കെകെ ഷൈലജ ടീച്ചര്‍, തൃശ്ശൂരിലെ നാട്ടികയില്‍ നിന്നുള്ള ഗീത ഗോപി, കുണ്ടറയില്‍ നിന്നും ജെ മേഴ്സിക്കുട്ടിയമ്മ, പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍, വൈക്കം സ്ഥാനാര്‍ത്ഥി സികെ ആശ, പത്തനംതിട്ട ആറന്മുളയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ്ജ്, കായംകുളത്തു നിന്നുള്ള പ്രതിഭ ഹരി, കൊട്ടാരക്കരയില്‍ നിന്നുളള അയിഷ പോറ്റി എന്നിവരാവും ഇനി നിയമസഭയിലെ വനിത സാന്നിധ്യം.

എല്‍ഡിഎഫില്‍ നിന്ന് 17 ഉം യുഡിഎഫില്‍ നിന്ന് ഒമ്പതും സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികള്‍ ആരും ജയിച്ചില്ല. എന്‍ഡിഎക്ക് സി കെ ജാനു അടക്കം എട്ട് വനിതാ സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. എല്ലാവരും തോറ്റു. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്.

മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും പതി മൂവായിരത്തിലേറെ വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചവയായിരുന്നു. ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ 97 സ്ത്രീകളില്‍ 57 പേരും ഇടതുപക്ഷ പ്രതിനിധികള്‍. 29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്.

Top