കേരളത്തിലെ അഴിമതി ഭരണത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു മാറ്റം ആവശ്യമാണ്; മാറ്റം സൃഷ്ടിക്കാന്‍ ഇടതുമുന്നണിക്കേ സാധിക്കൂവെന്ന് ആഷിക് അബു

15KIMP_AASHIQ_ABU2

തിരുവനന്തപുരം: ജിഷയുടെ കൊലപാതകം എല്ലാ സ്ത്രീകളുടെയും പ്രശ്‌നമാണെന്ന് സംവിധായകന്‍ ആഷിക് അബു. ഇതൊരു രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. കേരളത്തിലെ അഴിമതി ഭരണത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അഴിമതി ഭരണത്തില്‍ നിന്നുമുള്ള മാറ്റം സൃഷ്ടിക്കാന്‍ ഇടതുമുന്നണിക്കേ സാധിക്കൂവെന്നും ആഷിക് അബു പറഞ്ഞു.

ജിഷ വധക്കേസ് രാഷ്ട്രീയ പ്രശ്നം തന്നെയെന്നും ആഷിക് വ്യക്തമാക്കി. കലാകാരന്മാരെ രാഷ്ട്രീയ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യമെന്നും ആഷിക് അബു പറഞ്ഞു.

പെരുമ്പാവൂരിലേത് പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീകളുടെ മാത്രം പ്രശ്നമല്ലെന്നും ആഷിക് അബു പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ആഷിക് അബു എത്തിയത്.

Top