യുഡിഎഫിനേക്കാള്‍ അഴിമതി കുറവ് എല്‍ഡിഎഫില്‍ ;ജഗദീഷിന്റെ പഴയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.വീഡിയോ കാണാം.

തിരുവനന്തപുരം: പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷ് മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന വിവരം അദ്ദേഹം കെപിസിസിയെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം തന്നെ പരസ്യമായി പറയുകയുമുണ്ടായി. ഇതോടെ താരയുദ്ധത്തിന് സാക്ഷിയാകുകയാണ് പത്തനാപുരം മണ്ഡലം. ഇവിടെ മത്സരം പൊടിപാറുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ് താനും. ഗണേശ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായും ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും രംഗത്തെത്തുമെന്ന പരസ്യ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മേല്‍ക്കൈ നേടാനുള്ള ശ്രമങ്ങല്‍ ഊര്‍ജ്ജിതമായി തന്നെ നടക്കുകയാണ് ഇപ്പോള്‍.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രചരണം തുടങ്ങിക്കഴിഞ്ഞത്. യുഡിഎഫ് സര്‍ക്കാര്‍ നേരിടേണ്ടി വന്നത് നിരവധി അഴിമതികള്‍ ആണെന്നത് എല്ലാവര്‍ക്കും അറിയാം. ഭരണവിരുദ്ധ വികാരങ്ങളെ വികസനങ്ങളുടെ പേരില്‍ മറികടക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിന് ഉള്ളത്. എന്തായാലും ജഗദീഷ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോട് അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ വാക്കെടുത്തുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കൈരളി  പീപ്പിള്‍ ചാനലിലെ ഒരു ചര്‍ച്ചയില്‍ അദ്ദേഹം യുഡിഎഫില്‍ അഴിമതിയുണ്ടെന്ന് പറയുന്ന വീഡിയോ എടുത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്ന.

ചാനല്‍ ചര്‍ക്കക്കിടെ യുഡിഎഫിനേക്കാള്‍ അഴിമതി കുറവുള്ളത് എല്‍ഡിഎഫിലാണെന്ന് നടന്‍ തുറന്നു പറയുന്നുണ്ട്. കോണ്‍ഗ്രസിനെ പിന്തുണച്ചു കൊണ്ട് തന്നെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജഗദീഷ് പറഞ്ഞത് ഇങ്ങനെയാണ്: ” തുറന്നു പറയുന്നു ഞാന്‍, ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ആര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും.. താരതമ്യേന യുഡിഎഫിനേക്കാളും എല്‍ഡിഎഫിലാണ് അഴിമതി കുറവ്. ഞാന്‍ തുറന്നു പറയുന്നു.. എനിക്ക് ആരെയും ഭയമില്ല.. എനിക്ക് വ്യക്തിപരമായി പല പാര്‍ട്ടിക്കാരുമായു ബന്ധമുണ്ട്. സിപിഎമ്മിലും ബിജെപിയിലും കോണ്‍ഗ്രസിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ഏതെങ്കിലും ഇഷ്ട്യൂവിന്റെ കുറിച്ച് എന്നോട് ചോദിക്ക്. മന്മോഹന്‍ സിംഗിന്റെ കാര്യത്തില്‍.. എ രാജയുടെ നേതൃത്വത്തില്‍ ഡിഎംകെ കാണിച്ച അഴിമതിയുടെ ചീത്തപ്പേര് പേറേണ്ടി വന്നത്..’

ചാനല്‍ ചര്‍ച്ചയില്‍ ജഗദീഷ് പറയുന്ന കാര്യം എടുത്തു കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രചരണം. സിപിഐ(എം) സൈബര്‍ കമ്മ്യൂണില്‍ ഈ വീഡിയോ ഷെയര്‍ ചെയതിട്ടുണ്ട്. അഴിമതി കൂടുതലുള്ള മുന്നണിയുടെ ഭാഗമായി ജഗദീഷ് എങ്ങനെ നില്‍ക്കുമെന്നും സ്ഥാനാര്‍ത്ഥിയാകുമെന്നതാണ് ചോദ്യം. ഇത്തരത്തില്‍ ജഗദീഷിനെതിരായ പ്രചരണം ശക്തമാകുന്ന വേളയില്‍ തന്നെ മുമ്പ് ഗണേശ് കുമാര്‍ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും മറുവിഭാഗം പ്രചരിക്കുന്നുണ്ട്.

[youtube https://www.youtube.com/watch?v=L4-lRXMPggI]

Top