ആ വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.. ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. തളർന്നുകിടക്കുന്ന മകളുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം.കമ്യൂണിസമെല്ലാം വീടിന് പുറത്ത് മതി, അനുസരിച്ചില്ലെങ്കിൽ കൊന്നുകളയും. ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്തിൽ വീട്ടുതടങ്കലിൽ എന്ന വാർത്തയോട് പ്രതികരിച്ച് സിപിഎം നേതാവ്

കാസര്‍കോട്: 73 ശതമാനം തളർന്നു കിടക്കുന്ന സ്വന്തം മകളെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു എന്ന മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍.
ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സി.പി.എം. നേതാവായ പിതാവ് തന്നെ അഞ്ചുമാസത്തോളമായി വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് ഗുരുതരമായ മകളുടെ പരാതിക്ക് മറുപടിയുമായി പിതാവ് . സി.പി.എം. ഉദുമ ഏരിയ കമ്മിറ്റി അംഗമായ പി.വി. ഭാസ്‌കരന്റെ മകൾ സംഗീതയാണ് വെളിപ്പെടുത്തലുകളടങ്ങിയ വിഡിയോ സന്ദേശവുമായി രംഗത്തെത്തിയിരുന്നത് . അരയ്ക്ക് താഴെ തളർന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും വിഡിയോയിൽ യുവതി ആരോപിച്ചിരുന്നു .

“ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. മുസ്ലിം ആയ വ്യക്തിക്ക് ജീവിതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ വിശ്വസിച്ചതിന്റെ പേരിലും എന്റെ കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടി വരുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്,” യുവതി വിഡിയോയിൽ പറയുന്നു. ഫോൺ വാങ്ങി വെച്ചതിനെ തുടർന്ന്, രഹസ്യമായി സൂക്ഷിച്ച മറ്റൊരു ഫോണിൽ നിന്നാണ് സംഗീത വിഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസ്സിലായത്. കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത്, വീടിന് അകത്ത് അതൊന്നും നടക്കില്ല. പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊല്ലാനും അതിൽ നിന്ന് ഊരിപ്പോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു. ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ എന്നും അച്ഛൻ പറഞ്ഞു” എന്നും സംഗീത കൂട്ടിച്ചേർത്തു. തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് മുഖേന ഹെബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നുവെങ്കിലും പോലീസ് തന്നോട് ഒന്നും ചോദിക്കാൻ തയ്യാറായില്ലെന്നും യുവതി പരാതിപ്പെടുന്നു. വിഡിയോ മാധ്യമങ്ങൾക്ക് കൈമാറുന്നതിന് മുൻപ് സംഗീത എസ്.പിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.

എന്നാൽ അതല്ല സത്യം എന്ന വെളിപ്പെടുത്തലുമായി പിതാവ് രംഗത്ത് വന്നിരിക്കയാണ്. വിവാഹമോചിതയായ സംഗീത ഒരു വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന് വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടർന്ന് വീട്ടുകാർ നാഡീ വൈദ്യം പരീക്ഷിച്ചു. ഇതിനായി എത്തിയ യുവാവുമായി സംഗീത അടുപ്പത്തിലാവുകയും അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കുടുംബാംഗങ്ങൾ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയതെന്നും ചികിത്സ മതിയാക്കി വീട്ടിൽ പൂട്ടിയിട്ടതെന്നും സംഗീത പറയുന്നു.

മകളെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പോലും തയ്യാറാണെന്നും, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും ഭാസ്‌കരന്‍ കൂട്ടിച്ചേര്‍ത്തു. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഉദുമയിലെ സിപിഎം നേതാവ് ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് തന്നെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്നും, മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും, തന്റെ പണം തട്ടിയെടുക്കാന്‍ പിതാവും സഹോദരനും ശ്രമിക്കുന്നതായും ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടത്. വാഹനാപകടത്തില്‍ പരിക്കേറ്റ് സംഗീതയുടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്.

എന്നാല്‍, ഈ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഭാസ്‌കരന്‍ വ്യക്തമാക്കി. 2023-ലാണ് സംഗീതയ്ക്ക് സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതെന്നും, വിവാഹമോചിതയായ മകള്‍ തന്റെ മകനൊപ്പം വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മാസങ്ങളോളം വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് നാഡീചികിത്സ നടത്തുന്ന ഒരു വൈദ്യനെക്കുറിച്ച് അറിഞ്ഞതെന്നും, ഇയാള്‍ സംഗീതയെ ചികിത്സിച്ചെങ്കിലും ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ലെന്നും ഭാസ്‌കരന്‍ വിശദീകരിച്ചു.

മകളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. മകളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്നും, എന്നാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ തന്നെ ദ്രോഹിക്കുന്നത് നീതീകരിക്കാനാവില്ലെന്നും പിതാവ് പറഞ്ഞു. ”2023 ലാണ് സ്‌കൂട്ടര്‍ അപകടത്തില്‍ ഏക മകള്‍ സംഗീതയ്ക്കു സാരമായി പരുക്കേറ്റത്. വിവാഹമോചിതയായ സംഗീത 13 വയസ്സുള്ള മകനൊപ്പം എന്റെ വീട്ടിലാണു താമസം. ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ മാസങ്ങളോളം ചികിത്സിച്ചു. നട്ടെല്ലിനു സാരമായി പരുക്കേറ്റതിനാല്‍ അരയ്ക്കു താഴേക്കു ചലനശേഷി തിരികെക്കിട്ടാന്‍ സാധ്യതയില്ലെന്നാണു വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് പലയിടത്തും ആയുര്‍വേദ ചികിത്സകളുള്‍പ്പെടെ നടത്തിയെങ്കിലും കാര്യമായി പുരോഗതിയുണ്ടായില്ല.

തുടര്‍ന്നാണ് നാഡീചികിത്സ നടത്തുന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ വൈദ്യനെക്കുറിച്ചു സുഹൃത്ത് വഴി അറിഞ്ഞത്. അയാളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാം എന്ന ഉറപ്പു ലഭിച്ചു. രണ്ടു മാസത്തോളം ഇയാള്‍ വീട്ടില്‍ താമസിച്ച് സംഗീതയെ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് തൃക്കരിപ്പൂരിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ചികിത്സയ്‌ക്കെന്ന പേരില്‍ 4 ലക്ഷത്തോളം രൂപയും ഉപകരണങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു ലക്ഷം രൂപയും ഇയാള്‍ കൈപ്പറ്റി. എന്നാല്‍ സംഗീതയുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. ഇതോടെ സംഗീതയെ വീട്ടിലേക്കു തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ഇയാളെ വിവാഹം കഴിക്കണമെന്ന ആവശ്യം സംഗീത ഉന്നയിച്ചത്.

ഇതിനു പിന്നാലെ ഇയാളുടെ സുഹൃത്ത് അര്‍ജുന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ശരിയായ ചികിത്സ നല്‍കുന്നില്ലെന്നും മറ്റും ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്. ഹൈക്കോടതി കാസര്‍കോട് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പഴ്‌സനെ എന്റെ വീട്ടിലേക്ക് അയച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സംഗീതയുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി ചെയര്‍പഴ്‌സന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ കേസില്‍ കഴമ്പില്ലെന്നു കോടതിക്കു മനസ്സിലായി. തിരിച്ചടിയാകുമെന്നു കണ്ടതോടെ അര്‍ജുന്‍ കേസ് പിന്‍വലിക്കുകയായിരുന്നു. വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ചെലവിനു നല്‍കാത്തതിനാല്‍ ഭാര്യ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

വ്യാജ ചികിത്സ നല്‍കി പണം തട്ടിയെന്നാരോപിച്ച് വൈദ്യനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇയാള്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിഡിയോ സന്ദേശം. ശരീരത്തിന്റെ 73% ചലനശേഷിയും നഷ്ടപ്പെട്ടയാളാണ് സംഗീത. മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാന്‍ സാധിക്കില്ല. അലോപ്പതിയും ആയുര്‍വേദവും ഉള്‍പ്പെടെ എല്ലാ ചികിത്സയും പരീക്ഷിച്ചു. 50 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചെലവഴിച്ചു. എഴുന്നേറ്റു നടക്കാന്‍ സാധിക്കുമെന്ന് എന്തെങ്കിലും ഉറപ്പു കിട്ടിയാല്‍ വീടും സ്ഥലവും വിറ്റ് എവിടെ വേണമെങ്കിലും ചികിത്സിക്കാന്‍ കൊണ്ടുപോകാന്‍ തയാറാണ്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. വരും ദിവസങ്ങളില്‍ അതു പുറത്തുവരും , ഭാസ്‌കരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഗീത എസ്പിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. ഈ പരാതിക്കു പിന്നാലെയാണു സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്.

 

Top