മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി തെരഞ്ഞെടുപ്പിനുശേഷമെന്ന് കോടിയേരി

കോഴിക്കോട്‌: ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂവെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വി.എസ്‌. അച്യുതാനന്ദന്‍ നയിക്കുമെന്ന സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും തങ്ങള്‍ക്കു നല്‍കണമെന്നു കോടിയേരി ഒളിയമ്പെയ്‌തു.
തെരഞ്ഞെടുപ്പിനു മുമ്പു മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കീഴ്‌വഴക്കം സി.പി.എമ്മിനില്ല. വി.എസിന്റെ സ്വീകാര്യത പാര്‍ട്ടിയുടേതുമാണ്‌. ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതു പാര്‍ട്ടി നിലപാടുതന്നെ. അഭിപ്രായം പറയാന്‍ ഘടകകക്ഷികള്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. കാനത്തിന്റെ പ്രസ്‌താവന ദുര്‍വ്യാഖ്യാനം ചെയേ്േണ്ടതില്ല. ജനതാദള്‍ (യു)-ജനതാദള്‍ (എസ്‌) ലയനകാര്യത്തില്‍ ഇരുകക്ഷികളുടെയും നേതൃത്വമാണു നിലപാടു സ്വീകരിക്കേണ്ടത്‌.

Top