ജയരാജൻ കുരുക്കിൽ;അണികൾ പ്രതിഷേധത്തിൽ..കണ്ണൂരിന്റെ കരളിനു വിനയായത് ഇരട്ടച്ചങ്കിനു ബദലായി വളര്‍ന്നതിനാലെന്ന് റിപ്പോർട്ട്

കണ്ണൂര്‍:കണ്ണൂരിലെയും കേരളത്തിലെ മൊത്തത്തിൽ സി.പി.എം പാർട്ടി പ്രവർത്തകർക്കിടയിൽ ജനകീയനായ പി.ജയരാജൻ കുരുക്കിൽ. യുഎപിഎ ദുരുപയോഗത്തിനെതിരെ കണ്ണൂരിൽ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടിനു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിൽ പ്രസംഗിക്കുന്നതിനായി ജില്ലാ കമ്മിറ്റി തയാറാക്കി നൽകിയ കുറിപ്പാണു സംസ്ഥാന സമിതിയുടെ വിമർശനം പ്രധാനമായും ക്ഷണിച്ചു വരുത്തിയത്. കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനെ പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നായിരുന്നു സിപിഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള സംഗീത ആൽബവും ഡോക്യുമെന്ററിയും ചർച്ചയ്ക്കു വന്നെങ്കിലും ഇതെല്ലാം സ്വകാര്യവ്യക്തികളും കലാസമിതികളും തയാറാക്കിയതാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. എന്നാൽ, പ്രതിഷേധ സദസ്സിൽ പ്രസംഗിക്കാനായി ജയരാജനെ പുകഴ്ത്തിക്കൊണ്ടു ജില്ലാ കമ്മിറ്റി തന്നെ തയാറാക്കിയ കുറിപ്പിന്റെ ഉത്തരവാദിത്തത്തിൽനിന്നു ജയരാജന് ഒഴിഞ്ഞുമാറാനായില്ല എന്നാണ് വിലയിരുത്തൽ

സി.പി.എമ്മിന്‌ എന്നും കാരിരുമ്പിന്റെ കരുത്തുള്ള നേതാക്കളെയേ കണ്ണൂര്‍ സംഭാവന ചെയ്‌തിട്ടുള്ളൂ. എ.കെ.ജിയില്‍ തുടങ്ങി ചടയനും പിണറായിയും ജയരാജന്‍മാരും വരെ. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെന്നാല്‍ സംസ്‌ഥാന സെക്രട്ടറിക്കു തുല്യം പ്രാധാന്യമാണു കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. വി.എസിന്റെ ജനപ്രിയതയെ മറികടന്ന്‌, അദ്ദേഹത്തെ വെറും എം.എല്‍.എയാക്കി, മുഖ്യമന്ത്രി പദത്തിലെത്താന്‍ പിണറായി വിജയനു തുണയായതും കണ്ണൂരിന്റെ കരുത്തുതന്നെ.സി.പി.എം. രാഷ്‌ട്രീയത്തില്‍ കണ്ണൂരും ജനകീയതയും എന്നും ഇരുധ്രുവങ്ങളിലായിരുന്നു. ആ സമവാക്യം തെറ്റിച്ച്‌, പി. ജയരാജനെന്ന നേതാവ്‌ ജനപ്രീതിയിലും എതിരാളികളോടുള്ള സമീപനത്തിലും ഒരുപോലെ തിളങ്ങിയതാണ്‌ ഇപ്പോള്‍ അദ്ദേഹത്തിനു വിനയായത്‌. പാര്‍ട്ടി വേദികളില്‍ പിണറായിക്കു കിട്ടാത്ത കൈയടി തനിക്കു കിട്ടിയപ്പോഴേ അപകടം മണക്കേണ്ടതു ജയരാജനായിരുന്നു. എങ്കില്‍ സംസ്‌ഥാനസമിതിയില്‍ ലഭിച്ച ഷോക്കിന്റെ ആഘാതം കുറയ്‌ക്കാമായിരുന്നു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ നീക്കത്തിനു കണ്ണൂരുകാരായ മുഖ്യമന്ത്രി പിണറായിയും സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും മൗനാനുവാദം നല്‍കിയതോടെ സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍കൂടിയാണ്‌ ഉദയം കൊള്ളുന്നത്‌. കണ്ണൂരിലെ കരുത്തുറ്റ നേതൃനിരയില്‍ പിണറായിയുടെ ഏറ്റവും അടുപ്പക്കാരായി കരുതപ്പെട്ടിരുന്നത്‌ ഇ.പി. ജയരാജനും പി ജയരാജനുമായിരുന്നു. കണ്ണൂരിലെ പാര്‍ട്ടിയില്‍ പിണറായിക്കും കോടിയേരിക്കും മേല്‍ പി. ജയരാജന്‍ വളരുന്നതു ചെറുക്കാനുള്ള നീക്കത്തോടെ പിന്തുടര്‍ച്ചയുടെ ചരിത്രവും തിരുത്തപ്പെടുകയാണ്‌.P_Jayarajan-song

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായി മുഖ്യമന്ത്രിയായശേഷം കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരേയുണ്ടായ പോലീസ്‌ അതിക്രമങ്ങള്‍ക്കെതിരേ പി. ജയരാജന്‍ സംസാരിച്ചതാണ്‌ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ ആദ്യകാരണമായത്‌. പല സംഘടനാവിഷയങ്ങളിലും ഈ ഭിന്നത തുടര്‍ന്നതോടെ ജില്ലയില്‍ പിണറായി പങ്കെടുത്ത ചില പരിപാടികളില്‍നിന്നു ജയരാജന്‍ വിട്ടുനിന്നതും വിവാദമായി. കണ്ണൂരിലെ പാര്‍ട്ടിയെ പി. ജയരാജന്‍ ഹൈജാക്ക്‌ ചെയ്യുന്നുവെന്ന ആരോപണം സംസ്‌ഥാനനേതൃത്വത്തില്‍ ശക്‌തമായി. മുന്‍ ജില്ലാ സെക്രട്ടറിയും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗവുമായ എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായിയോടു കൂടുതല്‍ അടുത്തു. ഗോവിന്ദനാണു സെക്രട്ടേറിയറ്റിലും സംസ്‌ഥാനസമിതിയിലും പി. ജയരാജനെതിരായ പരാതി തെളിവുകള്‍സഹിതം ഉന്നയിച്ചതെന്നാണു സൂചന എന്ന മംഗളം റിപ്പോർട്ട് ചെയ്യുന്നു .

പി. ജയരാജന്റെ ജനസമ്മതിക്കു പിന്‍ബലമേകുന്ന സൈബര്‍ സഖാക്കളും പുതിയ സംഭവവികാസങ്ങളില്‍ അതൃപ്‌തരാണ്‌. അതിന്റെ അനുരണനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ കണ്ടുതുടങ്ങി. കണ്ണൂര്‍ പാര്‍ലമെന്റ്‌/നിയമസഭാ സീറ്റുകളും കൂത്തുപറമ്പ്‌ മണ്ഡലവും തിരിച്ചുപിടിക്കാനായതും നിരവധി ബി.ജെ.പി, മുസ്ലിംലീഗ്‌, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സി.പി.എമ്മിലെത്തിയതും പി. ജയരാജന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയാണ്‌ ഇവരുടെ പ്രതിരോധം. ഐ.ആര്‍.പി.സി. സാന്ത്വനപരിചരണത്തിലൂടെ മനുഷ്യസ്‌നേഹിയെന്ന നിലയിലും ജയരാജനെ ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. കതിരൂര്‍ മനോജ്‌ വധക്കേസില്‍ ജയരാജനെതിരേ യു.എ.പി.എ. പ്രയോഗിച്ചപ്പോള്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍, “അശരണരുടെ കണ്ണീരൊപ്പാന്‍ അവതരിച്ച ദൈവദൂതനാ”യാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. സംഘപരിവാറിന്റെ ശ്രീകൃഷ്‌ണജയന്തി ആഘോഷത്തെ പ്രതിരോധിച്ച്‌, സാംസ്‌കാരികഘോഷയാത്ര പോലുള്ള ബദല്‍പരിപാടികള്‍ ജയരാജന്റെ ആശയമായിരുന്നു.cpimmss അതു പിന്നീട്‌ സംസ്‌ഥാനതലത്തില്‍തന്നെ പാര്‍ട്ടി ഏറ്റെടുക്കുന്ന സ്‌ഥിതിയുണ്ടായി. പാര്‍ട്ടിയില്‍ മുമ്പു പിണറായിക്കും ഈ പരിവേഷം ലഭിച്ചിരുന്നു. “ഇരട്ടച്ചങ്കന്‍” എന്ന വിശേഷണംപോലും അതിന്റെ ഫലമാണെന്നു പി. ജയരാജന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. “കണ്ണൂരില്‍ കരളായ ധീരസഖാവേ…” എന്ന വരികളടങ്ങിയ സംഗീത ആല്‍ബമാണു ജയരാജനെതിരേ വിമര്‍ശകര്‍ പ്രധാന ആയുധമാക്കിയത്‌. “ജയരാജനു പിന്നിലണയാന്‍ നവകേരളമൊറ്റ മനസ്സായ്‌” എന്ന വരികളും പാര്‍ട്ടിയില്‍ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചു.

എന്നാല്‍, സംഗീത ആല്‍ബവുമായി ജയരാജനു ബന്ധമില്ലെന്ന്‌ അതു പുറത്തിറക്കിയ പുറച്ചേരി ഗ്രാമീണകലാസമിതി പറയുന്നു. തെരഞ്ഞെടുപ്പ്‌ വേളകളില്‍ വി.എസിനെയും പിണറായിയെയും ഉയര്‍ത്തിക്കാട്ടിയുള്ള ഫ്‌ളക്‌സുകള്‍ വ്യക്‌തിപൂജയുടെ നിര്‍വചനത്തില്‍ വരില്ലേയെന്നാണു ജയരാജന്‍ അനുകൂലികളുടെ ചോദ്യം. എന്തായാലും അണികളുടെ “ചങ്കും കരളു”മായുള്ള ഏറ്റുമുട്ടലാണിപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നു വ്യക്‌തം.യുഎപിഎ ദുരുപയോഗത്തിനെതിരെ കണ്ണൂരിൽ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടിനു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിൽ പ്രസംഗിക്കുന്നതിനായി ജില്ലാ കമ്മിറ്റി തയാറാക്കി നൽകിയ കുറിപ്പാണു സംസ്ഥാന സമിതിയുടെ വിമർശനം പ്രധാനമായും ക്ഷണിച്ചു വരുത്തിയത്. കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനെ പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നായിരുന്നു സിപിഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

പ്രസംഗകർക്കായി നൽകിയ 14 പേജുള്ള കുറിപ്പിൽ ജയരാജനെക്കുറിച്ചുള്ള വർണനകളായിരുന്നു ഏറെയും: അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ പ്രതീക്ഷയായ നേതാവ് എന്നായിരുന്നു ഒരു വിശേഷണം. സാന്ത്വനപ്രകാശം, സാന്ത്വനത്തണൽ തുടങ്ങിയ വിശേഷണങ്ങൾ വേറെയും. യുഎപിഎ ദുരുപയോഗത്തിനെതിരെയുള്ള പ്രതിഷേധ സദസ്സിൽ പ്രസംഗിക്കാനായി നൽകിയതെങ്കിലും കേസിൽ ജയരാജൻ നിരപരാധിയാണെന്നുള്ള വാദം മാത്രമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ജയരാജനെ അതിരുവിട്ടു പുകഴ്ത്തുന്ന ഈ കുറിപ്പ് ജില്ലയിൽനിന്നുള്ള നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചിരുന്നു. ജില്ലയിൽ യുഎപിഎ നിയമത്തിന്റെ ഇരകളായ ഒട്ടേറെ സാധാരണ പ്രവർത്തകരുണ്ടായിട്ടും ജയരാജനെ മാത്രം മഹത്വവൽക്കരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയർന്നു. ഈ കുറിപ്പ് തയാറാക്കിയതു സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. ഇതേസമയം ജില്ലാ സെക്രട്ടറിയുടെ നിർദേശമില്ലാതെ ഇത്തരമൊരു കുറിപ്പ് തയാറാക്കി എന്നു വിശ്വസിക്കാൻ കഴിയില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Top