എംവി ഗോവിന്ദൻ രാജിവെക്കും. ശൈലജ ടീച്ചറിനെ മന്ത്രിയാക്കില്ല. ഷംസീറിന് സാധ്യത

തിരുവനന്തപുരം : ശൈലജ ടീച്ചറിനെ മന്ത്രിയാക്കില്ല .എം വി ഗോവിന്ദൻ ഇന്ന് മന്ത്രി സ്ഥാനം രാജിവെക്കാൻ സാധ്യത .പകരം കണ്ണൂരിൽ നിന്ന് തന്നയെങ്കിൽ എ എം ഷംസീർ മന്ത്രിയാകാൻ സാധ്യത .സിപിഎം പാർട്ടി സെക്രട്ടറി ആയ ഒഴിവിൽ ആര് മന്ത്രിയാകണമെന്ന് സി പി എം ഇന്ന് തീരുമാനിച്ചേക്കും. രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയിൽ ആയതിനാൽ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കു തിരിച്ചെത്തും.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. പുതിയ മന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന. സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കും ഉണ്ടാകുക.പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ, കെ.വി.കുഞ്ഞന്പു,  എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.. മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം നൽകേണ്ടെന്ന തീരുമാനം കെ കെ ശൈലജയ്ക്കായി മാറ്റാൻ ഇടയില്ല. വകുപ്പുകളിലും മാറ്റം വന്നേക്കാം. സജി ചെറിയാന്റെ ഒഴിവ് ഉടൻ നികത്തുമോ എന്നതിൽ തീരുമാനം ആയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാരോഗ്യം മൂലം കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായെത്തുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.

സംഘടനപരമായ നിലപാടിൽ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചുമതല ഏൽപ്പിച്ചത് പാർട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. പരമാവധി എല്ലാവരേയും ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top