കേരള മോഡല്‍ എന്നൊന്ന് വേറെയില്ല, നാട്ടില്‍ ശൈലജ ടീച്ചറുടെ ഓരോ അപ്‌ഡേറ്റും കാണുമ്പോള്‍ സുരക്ഷിതത്വം തോന്നുന്നു: ഇവിടുത്തെ അവസ്ഥ ദയനീയമാണ്, ജര്‍മ്മനിയിലെ മലയാളിയുടെ കുറിപ്പ്

കൊറോണ വൈറസിനുനേരെയുള്ള പോരാട്ടമാണ് ലോകമെങ്ങും നടക്കുന്നത്. അതിനെ തടയാനുള്ള നടപടികള്‍ തുടക്കത്തില്‍ തന്നെ എടുക്കുന്നു. എന്നാല്‍ അങ്ങനെയൊരു നടപടിയും ജര്‍മ്മനിയില്‍ ഇല്ലെന്ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ താമസിക്കുന്ന ലയ എന്ന യുവതി പറയുന്നു. ഇവിടുത്തെ രോഗപ്രതിരോധ സംവിധാനം ഒട്ടും കാര്യക്ഷമം അല്ലെന്നാണ് മലയാളി പറയുന്നത്.നാട്ടില്‍ ശൈലജ ടീച്ചറുടെ ഓരോ അപ്‌ഡേറ്റും കാണുമ്പോള്‍, സംസ്ഥാനത്തെ മൊത്തം ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുന്നതിന്റെ പറ്റി വായിക്കുമ്പോ ഒക്കെ എത്ര മാത്രം സുരക്ഷിതത്വം ആണ് തോന്നുന്നതെന്നും ലയ കുറിക്കുന്നു.

ജര്‍മ്മന്‍ ജനതയ്ക്കിടയില്‍ സര്‍ക്കാര്‍ ആവശ്യത്തിന് ബോധവത്കരണം നടത്തിയിട്ടില്ലെന്നും ഇത് ഭീതി വര്‍ദ്ധിപ്പിക്കുന്ന കാര്യമാണെന്നും ലയ പറയുന്നു. വാക്സിന്‍ ഇല്ല, പുതിയ അസുഖം ആയതുകൊണ്ട് ജനങ്ങള്‍ക്ക് ഇമ്മ്യൂണിറ്റിയും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ പോപുലേഷന്‍ന്റെ 60% -70% (58 മില്യണ്‍ ) ജനങ്ങള്‍ക്ക് ജര്മനിയില്‍ കോവിഡ് -19 ബാധിക്കാന്‍ ചാന്‍സ് ഉണ്ടെന്നു ഇന്ന് ആംഗല മെര്‍ക്കല്‍ പറഞ്ഞു കഴിഞ്ഞു. ജര്‍മനിക്ക് തൊട്ടടുത്ത് കിടക്കുന്ന ഇറ്റലിയില്‍ ഒരു ആഴ്ച കൊണ്ടാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിച്ചത്. ജര്‍മനിയില്‍ 1700 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.അത് തടയുന്നതിനെപ്പറ്റിയോ, ഇറ്റലിയില്‍നിന്നു വന്നവരെ ട്രേസ് ചെയ്യുന്നതിനോ ഒന്നും ഒരു നടപടിയുമില്ല.

സത്യത്തില്‍ ഇന്ന് വന്ന ഈ സ്റ്റെറ്റ് മെന്റ്‌റ് കണ്ടപ്പോള്‍ ഉള്ള ധൈര്യം പോലും പോകുന്നു. ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്നവര്‍ ആണ്. കടകളില്‍ hand sanitizer, face mask ഒന്നും കിട്ടാനില്ല . ഇതുവരെ മാസ്‌ക് ഉപയോഗിക്കുന്ന ഒരാളെ പോലും ഞാന്‍ ഇവിടെ കണ്ടിട്ടുമില്ല. നമ്മുടെ നാട്ടിലെ അത്രക്ക് ആളുകള്‍ ഇവിടെ well-informed ആണെന്നും തോന്നുന്നില്ല. ഇറ്റലിയോട് ഒപ്പംhigh-risk ഏരിയ ആക്കിയSouth Tyrol എന്ന സ്ഥലത്തു പോയവര്‍ സ്വയം പതിനാലു ദിവസം വീട്ടില്‍ കഴിയണം എന്നു മാത്രമേ പറയുന്നുള്ളു. അങ്ങനെ കഴിയുന്ന ഓഫീസിലെ ഒരാളോട് എങ്ങനെ ഉണ്ട് ആരോഗ്യം എന്ന് മെസ്സേജ് ചെയ്തു ചോദിച്ചപ്പോ പുള്ളി പറയുന്നു : ഫ്‌ലൂ വന്നു വര്ഷം തോറും 20,000 ആളുകള്‍ മരിക്കുന്നു . ഈ വര്ഷം ഇതുവരെ 202 ആളുകള്‍ ഫ്‌ലൂ വന്നു മരിച്ചു. എന്നിട്ടാണോ ആകെ രണ്ടു പേര് മരിച്ച ഈ അസുഖത്തെ ഇത്രേം പേടിക്കുന്നതെന്നു.

ഇനി അസുഖം ബാധിച്ചാല്‍ പോലും ഹോസ്പിറ്റലില്‍ പോവാനും പറ്റില്ല. വീട്ടില്‍ ഇരുന്നു റസ്റ്റ് എടുക്കുക അത്രേയുള്ളു. നാട്ടില്‍ ശൈലജ ടീച്ചറുടെ ഓരോ അപ്‌ഡേറ്റും കാണുമ്പോള്‍, സംസ്ഥാനത്തെ മൊത്തം ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുന്നതിന്റെ പറ്റി വായിക്കുമ്പോ ഒക്കെ എത്ര മാത്രം സുരക്ഷിതത്വം ആണ് തോന്നുന്നത്. ഒരു സംസ്ഥാനത്തെ മൊത്തം ഈ ഗതിയിലാക്കിയവരെ കണ്ടുപിടിച്ചു, അനുനയിപ്പിച്ചു ഇപ്പൊ അവരെയെല്ലാം, അവര്‍ കാരണം അസുഖം വന്ന അവരുടെയൊക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചികില്‍സിച്ചു രക്ഷപ്പെടുത്തുന്ന കഥകള്‍ കേരളത്തില്‍നിന്ന് വരുന്നു. ഇവിടെ , ആരും വിഷമിക്കണ്ട, നിങ്ങള്‍ക്കൊക്കെ അസുഖം വന്നോളും എന്ന് പറയാതെ പറയുന്നു.

കേരള മോഡല്‍ എന്നൊന്ന് വേറെയില്ല, ഇന്ത്യയില്‍ മാത്രമല്ല.. ലോകത്തെവിടെയുമില്ല. ശൈലജ ടീച്ചര്‍ ഈ അസുഖത്തെപ്പറ്റി നിയമ സഭയില്‍ സംസാരിക്കുന്ന നേരത്തു കോണ്‍ഗ്രെസ്സ്‌കാര്‍ കൂട്ടത്തോടെ കൂവുന്ന വീഡിയോ കണ്ടു. ലേശം ഉളുപ്പ്.

Top