മന്ത്രി അധികാര ദുർവിനിയോഗം നടത്തി; കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തെന്ന് ഹൈക്കോടതി.കടക്കൂ പുറത്ത് ?വീണ്ടും തിരിച്ചടി

കൊച്ചി: മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന സിംഗിൾ ബഞ്ച് പരാമർശം നീക്കി കിട്ടാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ എത്തിയ മന്ത്രിക്ക് കിട്ടിയത് ഇരട്ട പ്രഹരമാണ്. സിംഗിൾ ബ‌‌ഞ്ച് പരാമർശം നീക്കാൻ അവിടെ തന്നെ റിവ്യു ഹർജി നൽകുകയാണ് വേണ്ടതെന്ന് പറഞ്ഞ ഡിവിഷന ബ‌ഞ്ച് കമ്മീഷൻ തെറഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് നിരീകിഷിച്ചു. 12 കേസിൽ പ്രതിയായ ഒരാളെ കമ്മീഷൻ അംഗമായി നിയമിച്ചതെങ്ങനെയെന്ന് പറയാനുള്ള ബാധ്യസ്ഥത മന്ത്രിക്ക് ഉണ്ട്.

മന്ത്രി കെ.കെ.ശൈലജയേയും സംസ്ഥാന സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി ഹൈക്കോടതിയുടെ ഇടപെടൽ. ശൈലജയ്ക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമർശം സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചത്. കമ്മിഷൻ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും വ്യക്തമാക്കി.

ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതൽ ഊർജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. മന്ത്രിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവർ എങ്ങനെ ബാലാവകാശം സംരക്ഷിക്കും. പ്രതിപക്ഷം നടത്തുന്നത് ഗാന്ധി സമരമാർഗമാണ്. സ്റ്റേ ആവശ്യപ്പെടുകയല്ല, റിവ്യൂ പെറ്റീഷനാണു കെ.കെ.ശൈലജ നൽകേണ്ടത്. അംഗങ്ങളെ നീക്കിയതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിർദേശിച്ചത് അവർക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നാണു സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയത്. സിപിഎം പ്രവർത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഈ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

നിയമനത്തിനുള്ള സമയപരിധി നീട്ടിയത് കൂടുതൽ അപേക്ഷകരെ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും മന്ത്രി വാദിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവുണ്ടായതെന്നും വഴിവിട്ട ഒരിടപെടലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെ.കെ.ശൈലജയുടെ വാദം. അതേസമയം, ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയ സംസ്ഥാന സർക്കാർ, ഇതേപേരിൽ സുപ്രീം കോടതിയിൽ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടിയും വന്നു. ബാലാവകാശ കമ്മിഷനിലെ ഒഴിവുകൾ ഒരു ദിവസം പോലും വൈകാതെ നികത്തണമെന്ന സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമായി നീട്ടിക്കൊണ്ടുപോയതിന്റെ പേരിലാണു പിഴയടയ്ക്കാൻ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പരമോന്നത കോടതി ഉത്തരവിട്ടത്.

കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബർ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിൻ അലക്സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രിൽ 29 നു സംസ്ഥാന സർക്കാർ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതിൽ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർകോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.എന്നാൽ അംഗങ്ങളുടെ നിയമനത്തിന് ലോ സെക്രട്ടറി അംഗീകാരം നൽകിയെന്ന് എജി മറുപടി നൽകി. എന്നാൽ ക്രിമിനൽ കേസ് പ്രതിയെ നിയമിക്കാൻ എങ്ങനെ ലോ സെക്രട്ടറി അംഗീകാരം നൽകിയെന്ന് കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നിയമനത്തിന്‍റെ വിസ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി.കമ്മഷന ചെയർമാനായ മന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും സെ,ക്ഷൻ കമ്മിറ്റി യോഗ്യതയില്ലാത്തതാണെന്നും നിരീക്ഷിച്ചു. എന്നാൽ ഹൈക്കോടതി പരാമർശം നീക്കിയില്ലെങ്കിൽ മന്ത്രി രാജിവെക്കേണ്ടിവരുമെന്ന് എ.ജി കോടതിയെ അറിയിച്ചു. മന്ത്രി സിംഗില്‍ ബഞ്ച് ഉത്തരവിനെതിരെ മറ്റൊരു അപ്പീൽ ഹൈക്കോടതിയിൽ നൽകിയതിനാൽ കേസ് നാളെ വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

Top