ഇ പി ജയരാജന്‍ പങ്കെടുക്കില്ല; ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സെമിനാര്‍ ഇന്ന്; പരിപാടിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഐഎം ഇന്ന് കോഴിക്കോട് നടത്തുന്ന സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്താണെന്നതാണ് ജയരാജന്‍ നല്‍കുന്ന വിശദീകരണമെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാനത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും പരിപാടികളില്‍ നിന്നുമുളള ഇപിയുടെ വിട്ടുനില്‍ക്കല്‍ തുടരുകയാണ്. എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജന്‍ പാര്‍ട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്. എം വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ഇപി വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ജൂണ്‍ 30 ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സംസ്ഥാന കമ്മിറ്റിയിലും ജയരാജന്‍ പങ്കെടുത്തിരുന്നില്ല. അന്ന് ആയുര്‍വേദ ചികിത്സയുടെ പേരുപറഞ്ഞാണ് അദ്ദേഹം മാറി നിന്നത്. സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേന്ന് അദ്ദേഹം തൃശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗവര്‍ണര്‍ക്കെതിരെ നടന്ന രാജ്ഭവന്‍ ഉപരോധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നതും വലിയ വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏക സിവില്‍ കോഡിനെതിരെ നടത്തുന്ന ആദ്യ സെമിനാറാണ് സിപിഐഎമ്മിന്റേതെന്നതിനാല്‍ തന്നെ കോഴിക്കോട്ടെ പരിപാടിയിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

Top