കേരളത്തിലെ ആര്‍എംപി അടക്കമുള്ളവര്‍ ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

image

ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ പുതിയൊരു ചെങ്കൊടികൂടി ഉയരാന്‍ പോകുന്നു. കേരളത്തിലെ ആര്‍എംപി അടക്കമുള്ളവര്‍ ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ്. സിപിഎം വിമതര്‍ ദേശീയ തലത്തില്‍ ഒറ്റപ്പാര്‍ട്ടിയാവുകയാണ്.

വിപ്ലവ പ്രസ്ഥാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്നാണ് ഇതിനെ ആര്‍എംപി പറയുന്നത്. കേരളത്തിലെ ആര്‍എംപി അടക്കമുള്ളവര്‍ ചേര്‍ന്നാണ് ദേശീയ തലത്തില്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. സെപ്തംബര്‍ 17 ന് ജലന്ധറില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. സിപിഎം പഞ്ചാബ്, ഗോദാവരി ശ്യംറാവു പരുലേക്കര്‍ മാര്‍ക്‌സിസ്റ്റ്, ഹരിയാന, ഛത്തീസ്ഖണ്ഡ്, ഹിമാചല്‍ എന്നിവിടങ്ങളിലെ മാര്‍ക്‌സിസ്റ്റ് വിമത ഗ്രൂപ്പുകളാണ് ഉള്‍പ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെ പേരോ, കൊടിയോ പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടിയുടെ പ്രഖ്യാപന ചടങ്ങില്‍ അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. സിപിഐഎം വിമതര്‍ ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടങ്ങിയതാണ്. വര്‍ഷങ്ങളായുള്ള ശ്രമങ്ങളുടെ ഫലമായാണ് പുതിയ പാര്‍ട്ടി രൂപികരിക്കുന്നതെന്ന് ആര്‍എംപി വ്യക്തമാക്കുന്നു.

Top