സ്വരാജിനെ തകര്‍ക്കാന്‍ ഗൂഡാലോചനയോ?.യുവജന നേതാവിനെതിരെ എപ്പോഴും വാര്‍ത്തകള്‍ വരുന്നത് സിണ്ടിക്കേറ്റ് പണിയെന്ന് പാര്‍ട്ടി,വാര്‍ത്ത ചോര്‍ത്തുന്നവര്‍ക്കെതിരായി അന്വേഷണം പ്രഖ്യാപിച്ച് സിപിഎം.

തിരുവനന്തപുരം:സിപിഎമ്മിലെ മൂന്നാം നിര നേതൃത്വത്തിലെ പ്രധാനിയായാണ് എം സ്വരാജിനെ വിലയിരുത്തുന്നത്.എന്നാല്‍ സ്വരാജ് എപ്പോഴും വിവാദത്തിലാണ്.അദ്ധേഹത്തെ വിവാദത്തില്‍ എല്ലാം പെടുത്തുന്നതാണോ?ഇടക്കിടെ വാര്‍ത്തകള്‍ സ്വരാജിനെ മാത്രം ചുറ്റിപറ്റി വരുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് സംസാരം.

പ്രസംഗങ്ങള്‍ ആണ് ഒരു നേതാവിന്റെ ഭാവി നിയന്ത്രിക്കുന്നത്. ലെക്കും ലെഗാനുമില്ലാത്ത വാക്കുകള്‍ പ്രയോഗിച്ച് കയ്യടി നേടുമ്പോള്‍ ഒരാളുടെ ഭാവി കുറിക്കപ്പടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്നേവരെ ആരും കേട്ടു എന്നുറപ്പില്ലാത്ത പ്രസംഗങ്ങളുടെ പേരില്‍ വിവാദ സ്ഥാനത്ത് നില്‍ക്കുകയാണ് ഡിവൈഎഫ്‌ഐ സെക്രട്ടറിയായ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം സ്വരാജ്. ഒട്ടേറെ തവണ സ്വരാജിന്റെ പ്രസംഗങ്ങള്‍ വിവാദമായിട്ടുണ്ടെങ്കിലും ഒരു തവണ പോലും അത്തരം ഒരു പ്രസംഗം കേട്ടു എന്നു തീര്‍ത്തു പറയാന്‍ ആരുമുണ്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ ഇന്നത്തെ മിക്ക പത്രങ്ങളിലും എഴുതിയിരിക്കുന്നത് വിജയകുമാര്‍ ഫ്രോഡ് ആണെന്നും വെളുക്ക് ചിരിച്ച് സത്യം മറച്ച് വെയ്ക്കുന്നവരാണ് തിരുവനന്തപുരത്തെ നേതാക്കള്‍ എന്നും സ്വരാജ് പ്രസംഗിച്ചു എന്നാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയില്‍ നടന്ന ഈ പ്രസംഗം കേട്ടത് ആര് എന്ന് ആര്‍ക്കുമറിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍പും വിഎസിനെ വെട്ടി പട്ടിക്ക് കൊടുക്കണമെന്ന് പ്രസംഗിച്ചു എന്ന പേരില്‍ പ്രചരിച്ചിരുന്നു. ഇത് സിപിഐ(എം) സംസ്ഥാന സമ്മേളനത്തിത്തിനിടെയായിരുന്നു. ആ പ്രസംഗങ്ങള്‍ ഒക്കെ കേട്ടതായി ആരും സാക്ഷ്യപ്പെടുത്തിയില്ല. പിന്നീട് അതൊക്കെ നുണക്കഥയാണ് എന്ന് തെളിയിക്കപ്പെടുകയും ചെയ്തു. എന്നിട്ടും പുതിയ വിവാദം ഉണ്ടാകുമ്പോള്‍ പഴയ പ്രസംഗത്തെ കുറിച്ച് മാദ്ധ്യമങ്ങള്‍ എഴുതുന്നു. അസത്യം എന്ന് സ്ഥാപിക്കപ്പെട്ട പ്രസംഗങ്ങള്‍ അങ്ങനെ വീണ്ടും സത്യം ആകുന്നു. വിവാദമായ ഏതെങ്കിലും ഒരു പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ് പുറത്ത് വിടാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ വിവാദത്തിന് പ്രസക്തി കണ്ടെത്താന്‍ കഴിയുമായിരുന്നു.

മലപ്പുറത്ത് തിരൂരില്‍ നടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിനിടെയാണ് ഇങ്ങനെ സ്വരാജ് പ്രസംഗിച്ചതെന്നാണ് കടുത്ത സിപിഐ(എം) വിരുദ്ധ പത്രമായ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ആധികാരികമെന്ന് തോന്നുന്ന വിധത്തിലാണ് സ്വരാജിന്റെ പ്രസംഗവും. സ്വരാജിന്റെ പരാമര്‍ശത്തിനെതിരെ സമ്മേളന പ്രതിനിധികള്‍ രംഗത്തെത്തിയെങ്കിലും പരാമര്‍ശം പിന്‍വലിക്കാന്‍ സ്വരാജ് തയാറായില്ലെന്നുമാണ് പത്രവാര്‍ത്ത.

പ്രവര്‍ത്തകരുടെ മുഖത്തുനോക്കി ചിരിക്കാത്തയാളാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയെന്നും ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമാണ് സെക്രട്ടറിക്കെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതേ തുടടര്‍ന്നാണ് സ്വരാജ് വിവാദ പരാമര്‍ശം നടത്തിയത്. ‘തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള നേതാക്കളെ കപടവിനയം പഠിപ്പിക്കേണ്ട ആവശ്യമില്ല. എം. വിജയകുമാറിനെപ്പോലുള്ള കപട വിനയക്കാരുടെ മാതൃക കണ്ടാണ് അവര്‍ വളരുന്നത്. മനസിലുള്ളത് മറച്ചുവച്ചു കപടമായി ചിരിക്കുന്ന വിജയകുമാറിനെപോലെ ചിരിക്കാന്‍ എന്നെ കിട്ടില്ലസ്വരാജ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.

സ്വരാജിന്റെ പ്രസംഗത്തെത്തുടര്‍ന്ന് എതിര്‍പ്പുമായി പ്രതിനിധികള്‍ രംഗത്തെത്തി. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പരാമര്‍ശം പിന്‍വലിക്കാന്‍ സ്വരാജ് തയാറായില്ലെന്നും പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലും സ്വരാജ് പരാമര്‍ശം ആവര്‍ത്തിച്ചുവെന്നുമാണ് വാര്‍ത്ത. അതേസമയം പാര്‍ട്ടി വേദിക്കുള്ളില്‍ നടന്നെന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് സിപിഎമ്മും അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത വേളിയില്‍ സ്വരാജിനെതിരെ ഇത്തരത്തില്‍ വാര്‍ത്ത വരുന്നത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ ഇടയുള്ളതിനെ തുടര്‍ന്നാണെന്നും സൂചനയുണ്ട്. തൃത്താലയില്‍ വി ടി ബല്‍റാമിനെതിരെ സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

സ്വരാജിലെ യുവനേതാവിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഏകദേശ ധാരണ പാര്‍ട്ടിക്കുള്ളില്‍ ആയിട്ടുമുണ്ട്. തൃത്താലയില്‍ മത്സരിക്കാന്‍ റെഡിയായിരിക്കാന്‍ സ്വരാജിനോട് നിര്‍ദ്ദേശിച്ചതോടെ വി ടി ബല്‍റാമിനെ വിമര്‍ശിച്ച് സ്വരാജ് നേരത്തെ രംഗത്തത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ഇവര്‍ അങ്കം കുറിക്കുകയും ഉണ്ടായി. പിണറായി വിജയന്റെ നവകേരള യാത്രയെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ഇരുവരും തമ്മില്‍ ഫേസ്ബുക്കിലൂടെ തുടര്‍ച്ചയായി ഏറ്റുമുട്ടിയത്. എന്നാല്‍ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവരാണ് ഇത്തരമൊരു പ്രചരണം അഴിച്ചു വിടുന്നതെന്നാണ് സൂചന.

മുമ്പ് പിണറായി വിജയനെതിരെ പ്രവര്‍ത്തിച്ചിരുന്ന മാദ്ധ്യമ സിന്‍ഡിക്കേറ്റിനെ പോലെ തന്നെ സ്വരാജിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നതാണ് ആക്ഷേപം. സംഭവത്തെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ അന്വേഷണം നടത്താന്‍ സിപിഐ(എം) ഒരുങ്ങുന്നുണ്ട്.

Top