അനില്‍കുമാറും പി എസ് പ്രശാന്തും നിരീക്ഷണത്തില്‍!..ഉടൻ സിപിഐഎം അംഗത്വമില്ല.സിഐടി യു വിലോ മറ്റു ബഹുജന സംഘടനകളിലോ ഇവര്‍ക്ക് ഭാരവാഹിത്വം നല്‍കും

കൊച്ചി: കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിനും പി എസ് പ്രശാന്തിനും സിപിഎം അംഗത്വം ഇല്ല മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് നേരിട്ട്പാര്‍ട്ടിഅംഗത്വം നല്‍കണമെങ്കില്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. പാര്‍ട്ടിയില്‍ എത്തിയവരെ വര്‍ഗ്ഗ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട്സിപിഐഎമ്മിലേക്ക് എത്തിയവര്‍ക്ക് കുറച്ചുനാള്‍ നിരീക്ഷണ കാലമായിരിക്കും. പാര്‍ട്ടി അംഗത്വം ഇവര്‍ക്ക് നേരിട്ട് നല്‍കാന്‍ സിപിഐഎം ഭരണഘടനയനുസരിച്ച് കഴിയില്ല. അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. അതുകൊണ്ടുതന്നെ കെ പി അനില്‍കുമാറും പി എസ് പ്രശാന്തും സിപിഐഎം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും .ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും നല്‍കില്ല. അത്തരം പദവികളില്‍ താത്പര്യമില്ലെന്ന്ഇരു നേതാക്കളും സിപിഐഎമ്മിനെ അറിയിച്ചിട്ടുമുണ്ട്.

സംഘടനാ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. അതു പരിഗണിച്ച് സിഐടി യു വിലോ മറ്റു ബഹുജന സംഘടനകളിലോ ഇവര്‍ക്ക് ഭാരവാഹിത്വം നല്‍കും. അതിനു ശേഷം പ്രവര്‍ത്തനം വിലയിരുത്തിയാകും പാര്‍ട്ടി പ്രവേശനം.നേരത്തേ കോണ്‍ഗ്രസ് വിട്ടപത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ഫീലിപ്പോസ് തോമസിനെയും ഇതേ രീതിയിലാണ് സിപിഐഎം ഉള്‍ക്കൊണ്ടത്.അസംതൃപ്തരായ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ പാര്‍ട്ടിയിലേക്കു വരുമെന്നും സിപിഐഎം വിലയിരുത്തുന്നു. ആരേയും സിപിഐഎം വലവീശി പിടിക്കില്ല. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ്, സിപിഐഎമ്മിനെ അംഗീകരിച്ച് വരുന്നവരെ സ്വീകരിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top