നാല് ദിവസം കഴിഞ്ഞിട്ടും ഔദ്യോഗികമായി ചുമതല ഏറ്റെടുക്കാനാകാതെ സുധാകരൻ ! കേരളം രാഷ്ട്രീയം ലക്‌ഷ്യം വെച്ച് കെസി വേണുഗോപാൽ ! വേണു സുധാകരൻ- സതീശൻ -ഗ്രുപ്പ് സജീവം. കോൺഗ്രസ് തകർന്നടിയും.

കൊച്ചി:കരുണാകരൻ -ആൻറണി കാലം മുതൽ എ,ഐ ഗ്രൂപ്പുകളിലായി ചുറ്റി തിരിഞ്ഞിരുന്ന കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം പുതിയ വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ഗ്രൂപ്പ് നേതൃത്വങ്ങളെ പിണക്കി ഹൈക്കമാൻഡ് അസാധാരണ തീരുമാനങ്ങൾ പ്രഖ്യാപിച്ചതിനു പിന്നിൽ കെ സി വേണുഗോപാൽ ആണെന്നാണ് പരക്കെ കോൺഗ്രസ് കേന്ദ്രങ്ങളിലെ സംസാരം. കെസി വേണുഗോപാലിന്റെ ഈ പ്രത്യേക താല്പര്യത്തിനു പിന്നിൽ അദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുള്ള താൽപര്യം ആണത്രേ. കെ സുധാകരൻ പാർട്ടിയെയും വിഡി സതീശൻ നിയമസഭാ കക്ഷിയെയും നയിക്കുമ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഭാവികമായി അപ്രസക്തമാകും എന്നാണ് ഇരു ഗ്രൂപ്പുകളിലെയും മാനേജർമാർ ഭയക്കുന്നത്. ഫലത്തിൽ പുതിയതായി രൂപപ്പെടുന്ന നേതാക്കളുടെ ത്രയത്തെ ഏറെ സംശയത്തോടെയാണ് ഗ്രൂപ്പുകൾ വീക്ഷിക്കുന്നത്.

അവശേഷിക്കുന്ന പ്രധാനപ്പെട്ട പ്രഖ്യാപനം യുഡിഎഫ് കൺവീനർ സ്ഥാനം ആണ്. നിയമസഭാകക്ഷി നേതൃസ്ഥാനത്തും പാർട്ടി അധ്യക്ഷ പദവിയിലും ഭൂരിപക്ഷ സമുദായ അംഗങ്ങൾ വന്നപ്പോൾ ന്യൂനപക്ഷ പ്രതിനിധി കൺവീനർ ആവാനാണ് സാധ്യത. ഏറെ സാധ്യത കൽപ്പിച്ചിരുന്ന പിടി തോമസ് വർക്കിംഗ് പ്രസിഡണ്ട് ആയി. കെ സി ജോസഫിന്റെയും കെ വി തോമസിന്റെയും പേരുകൾ സജീവമാണ്. കെ വി തോമസിനോട് രാഹുൽഗാന്ധിക്ക് താൽപര്യമില്ലെന്നാണ് കോൺഗ്രസിനുള്ളിലെ സംസാരം. ഹൈക്കമാൻഡ് തീരുമാനങ്ങളിൽ ഉള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച കെ സി ജോസഫിനെ പരിഗണിക്കുമോ അതോ മറ്റൊരാൾക്ക് നറുക്കു വീഴുമോ?നിർണായകമാണ് കോൺഗ്രസിലെ ചർച്ചകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ രാജി സന്നദ്ധത അറിയിച്ച് ഇന്ദിരാഭവനിൽ നിന്ന് ഇറങ്ങി കൊടുക്കാൻ കാത്തിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സുധാകരനെ പുതിയ പ്രസിഡണ്ടായി പ്രഖ്യാപിച്ചു നാല് ദിവസം കഴിഞ്ഞിട്ടും ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിട്ടില്ല. ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്‌ത്തിയുള്ള നേതാക്കളെ അനുനയിപ്പിച്ചശേഷം ചുമതല ഏറ്റെടുക്കാം എന്ന നിലപാടിൽ ആണത്രേ കെ സുധാകരൻ. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി പലവട്ടം സുധാകരൻ കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. സ്വന്തം തട്ടകമായ കണ്ണൂരിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം അടുത്തയാഴ്ച ആവും ഇനി കെ സുധാകരൻ ചുമതലയേൽക്കാൻ ഇന്ദിരാഭവനിൽ എത്തുക.

അതേസമയം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിനുള്ള പോര് കടുക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഈ സ്ഥാനത്തേക്ക് മോഹിക്കുന്നവര്‍ ധാരാളമാണ്. കെ മുരളീധരന്‍ എന്ന ചോയ്‌സില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാണ് ഈ തീരുമാനത്തില്‍ കാരണം. എന്നാല്‍ ഗ്രൂപ്പുകള്‍ ഇത് മാറ്റിയേ തീരു എന്ന തീരുമാനത്തിലാണ്. ഇതും ഹൈക്കമാന്‍ഡ് തങ്ങളെ മറികടന്നാല്‍ സഹകരിക്കില്ലെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. കെവി തോമസാണെങ്കില്‍ കടുത്ത അതൃപ്തിയിലാണ്. പിസി ചാക്കോയുടെ വഴി അദ്ദേഹം സ്വീകരിക്കുമോ എന്ന് അഭ്യൂഹങ്ങളുമുണ്ട്.

ഗ്രൂപ്പുകളും ടീം രാഹുലിനെ എതിര്‍ക്കുന്നവരും കേരളത്തില്‍ ഒന്നായിരിക്കുകയാണ്. അതേസമയം ജി23യുടെ കൂടെ ചേരാന്‍ അസംതൃപ്തര്‍ തീരുമാനിച്ചിട്ടില്ല. ജി23 മറ്റ് താല്‍പര്യങ്ങളുള്ള നേതാക്കളാണ്. അതേസമയം വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെവി തോമസിനെ മാറ്റിയിരുന്നു. അത് ശരിക്കും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ പദവിക്കായി അദ്ദേഹം വലിയ പരിശ്രമം നടത്തുന്നുണ്ട്. സോണിയാ ഗാന്ധിയെ ഇതുമായി ബന്ധപ്പെട്ട് വിളിച്ചേക്കാനും സാധ്യതയുണ്ട്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പിജെ കുര്യന്‍, കെവി തോമസ്, കെസി ജോസഫ്, എന്നിവരെ രാഹുലിന് ഇപ്പോള്‍ താല്‍പര്യമില്ല. ഇവരുടെ ഗ്രൂപ്പ് കളിയാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെന്നാണ് രാഹുല്‍ പറയുന്നത്. മുരളീധരന്‍ വരുന്നതോടെ പൂര്‍ണമായും പുതിയൊരു നേതൃത്വം വരും. എകെ ആന്റണി വഴി മാറിയത് പോലെ ഇവരും വഴിമാറുകയാണ് വേണ്ടതെന്ന് രാഹുല്‍ അനൗദ്യോഗികമായി ഇവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ കേരളം വിട്ടാല്‍ ഇവര്‍ക്ക് ആന്റണിയെ പോലെ പിടിച്ചുനില്‍പ്പില്ലെന്ന് നന്നായി അറിയാം.

മുരളീധരന്‍ പക്ഷേ കണ്‍വീനര്‍ പദവിയിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നില്ല. ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. നേതൃ സ്ഥാനത്തിരിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം കേരളത്തിലെ പ്രത്യേക സാഹചര്യം രാഹുല്‍ മുരളീധരനെ ബോധ്യപ്പെടുത്താനാണ് സാധ്യത. ഇപ്പോള്‍ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ അതിനി ഒരിക്കലും നടക്കില്ലെന്ന് രാഹുലിന് അറിയാം.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കെവി തോമസ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ രാഹുലിനാണെങ്കില്‍ അത് താല്‍പര്യമില്ല. നാല് മാസം മാത്രമായിരുന്നു തോമസ് വര്‍ക്കിംഗ് പ്രസിഡന്റ്. ഇത് തിരഞ്ഞെടുപ്പ് കാല അഡ്‌ജെസ്റ്റ്‌മെന്റായിരുന്നുവെന്ന് അദ്ദേഹം കരുതുന്നുണ്ട്. കണ്‍വീനര്‍ പദവി കിട്ടിയില്ലെങ്കില്‍ തോമസ് കളം മാറി ചവിട്ടാം. അതേസമയം എംഎം ഹസന് കണ്‍വീനര്‍ പദവിയില്‍ നിന്ന് മാറാനും താല്‍പര്യമില്ല. അതേസമയം മാറ്റുന്നതിന് മുമ്പ് ആരും ഒന്നും പറഞ്ഞില്ല. ഇതിനുള്ള മറുപടി പറയേണ്ട സ്ഥലത്ത് നല്‍കുമെന്നും കെവി തോമസ് പറയുന്നു. അദ്ദേഹം പാര്‍ട്ടി വിടാന്‍ വരെയുള്ള സാഹചര്യം നിലവിലുണ്ട്.

കെസി ജോസഫ് കേരളത്തില്‍ ഗ്രൂപ്പ് അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞതാണ്. സുധാകരനും സതീശനുമൊക്കെ ഗ്രൂപ്പിന്റെ നേതാക്കളാണെന്നും കെസി ജോസഫ് പറഞ്ഞുവെച്ചിരുന്നു. രാഹുലുമായി കടുത്ത അഭിപ്രായ വ്യത്യാസം കെസി ജോസഫിനുണ്ട്. എ ഗ്രൂപ്പിനെ തീരുമാനങ്ങളെ വെട്ടിയാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി നേതാവിനെയും തിരഞ്ഞെടുത്തത്. രാഹുലിനെ തടഞ്ഞില്ലെങ്കില്‍ പിന്നീട് ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ നേരിട്ട് നടത്തുന്ന അവസ്ഥയിലേക്ക് മാറുമെന്നും ഗ്രൂപ്പുകള്‍ ഭയപ്പെടുന്നു.

കെവി തോമസ് കടുത്ത അതൃപ്തിയിലാണ്. തന്നെ ഹൈക്കമാന്‍ഡ് അപമാനിച്ചുവെന്ന തോന്നലിലാണ് അദ്ദേഹം. കണ്‍വീനര്‍ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത് പിടി തോമസിനെയായിരുന്നു. അദ്ദേഹത്തെ നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത് മുരളീധരന് വേണ്ടിയായിരുന്നു. ഇതിലൂടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം മുരളിക്ക് നല്‍കാമെന്നായിരുന്നു രാഹുല്‍ കരുതിയത്. പക്ഷേ ഇപ്പോള്‍ ഗ്രൂപ്പുകളും മുതിര്‍ന്ന നേതാക്കളുമെല്ലാം രാഹുലിന് എതിരായി.

 

Top