സുധാകര മുഖം വേണ്ട!..സുധാകരനെ ചവിട്ടി മെതിച്ച് സതീശനും വേണുഗോപാലും.

കോൺഗ്രസ് പാർട്ടിയിലെ ഫയർ ബ്രാൻഡ് ആയ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരനെ വെറും കറിവേപ്പിലയാക്കി സതീശൻ പാച്ചേനിയും ടീമും സതീശന്റെ ഫ്ലക്സുകളിൽ സുധാകര മുഖം വേണ്ട! പകരം കെ സി വേണുഗോപാലിന്റെ മുഖം മതി .ഈ തീരുമാനം എടുത്തതിന്റെ തെളിവുകൾ പുറത്ത് . സതീശന്റെ തിരഞ്ഞെടുപ്പ് ഫ്ളക്സുകളിൽ കെ സി വേണുഗോപാലിന്റെ മുഖം മാത്രം .സുധാകര ഗ്രുപ്പിൽ നിന്നും പുറത്ത് ചാടി വേണു ഗ്രുപ്പിൽ എത്തി എന്ന് പറയപ്പെടുന്ന സതീശൻ പാച്ചനിയുടെ ഇപ്പോഴത്തെ ഗ്രുപ്പ് നേതാവിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് സുധാകരന്റെ ഫോട്ടോകൾ ഫ്ലക്സുകളിൽ വെക്കാത്തത് എന്ന് പരക്കെ ആക്ഷേപം ഉയർന്നു .സുധാകര അണികൾ കടുത്ത പ്രതിഷേധത്തിലുമാണ് . ഇതിനു കാരണം കണ്ണൂരിൽ UDF വിജയിക്കും. അതിന്റെ അവകാശം സ്ഥാനാർത്ഥിക്കും KC വേണുഗോപാലിനും മാത്രം ആക്കാനാണ് .ഈ വിജയത്തിന്റെ ക്രഡിറ്റ് സുധാകരൻ എടുക്കേണ്ട .

 

കെപിസിസി വർക്കിഗ് പ്രസിഡന്റായ കെ സുധാകരനെ സ്വന്തം തട്ടകത്തിൽ ഒന്നുമല്ലാതാക്കി മാറ്റി കൊണ്ട് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൊടുമ്പിരി കൊള്ളുകയാണ്. യുഡിഎഫ്ന്റെ കുടുംബയോഗങ്ങളിൽ നിന്ന് പോലും സുധാകരനെ മാറ്റിനിർത്താൻ സ്ഥാനാർത്ഥി കൂടിയായ പാച്ചേനി ശരിക്കും ശ്രദ്ധിക്കുന്നുമുണ്ട്. തന്നെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ മുല്ലപ്പള്ളിയെ കണ്ണൂരിലേക്ക് മത്സരിക്കാൻ ക്ഷണിച്ച സുധാകര തന്ത്രം പൊളിച്ചടുക്കാനായതും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതും കെസി വേണുഗോപാൽ ഗ്രൂപ്പിലേക്ക് ചുവടു മാറിയതുകൊണ്ട് മാത്രമാണ്.

അതു കൊണ്ട് തന്നെ വേണുഗോപാലിന് ഹിതകരമല്ലാത്ത ഒന്നും തിരഞ്ഞെടുപ്പ് സമയത്തും ചെയ്യാതിരിക്കാൻ സതീശനും വിശ്വസ്ത വൃന്ദങ്ങളും പ്രത്യേകം താല്പര്യം കാണിക്കുന്നുണ്ട്. ജില്ലയിൽ നിന്നുള്ള മുതിർന്ന പ്രമുഖ നേതാവും എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റും എല്ലാമയ സുധാകരന്റെ ഫോട്ടോ പ്രചരണ പൊതുയോഗ കുടുംബയോഗ ഫ്ലക്സുകളിൽ നിന്നെല്ലാം മനപൂർവ്വമായി ഒഴിവാക്കിയിരിക്കുന്നു.

സുധാകര വിഭാഗത്തെ വിശ്വാസത്തിലെടുത്ത് പ്രചരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ പറ്റില എന്നും മുൻകാല അനുഭവങ്ങൾ അത്തരത്തിലാണ് എന്നും പച്ചേനിയുടെ അനുചരന്മാർ പരസ്യമായി തന്നെ പറയാൻ തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിൽ പഴയ ശക്തിയും പ്രതാപവും ഇല്ലാത്ത സുധാകരനെ പരിധിവിട്ട് പരിഗണിക്കേണ്ട കാര്യമില്ല എന്ന നിർദ്ദേശം തന്നെയാണ് സതീശനും വേണുഗോപാൽ വിഭാഗവും രഹസ്യമായി അണികൾക്ക് കൈമാറുന്നതും. AICC ജന:സെക്രട്ടറിയായ കെസി വേണുഗോപാൽ നേരിട്ട് കുടുംബയോഗങ്ങൾക്ക് കണ്ണൂരിൽ എത്തുന്നതും സ്ഥാനാർത്ഥിയോടൊപ്പം തന്റെ ഫോട്ടോ മാത്രം വെക്കാനും സുധാകരനെ ഒഴിവാക്കാനും ഉള്ള വേണുഗോപാലിന്റെ നിർദ്ദേശം അക്ഷരംപ്രതി നടപ്പിലാക്കാൻ കണ്ണൂർ DCC പ്രസിഡന്റ് കൂടിയായ സതിശൻ തയ്യാറാകുന്നുമുണ്ട്.

മലയാള മനോരമയും ന്യൂസ് 24ഉം അടക്കം നിരവധി ചാനൽ സർവ്വേകളിൽ ഇത്തവണ കണ്ണൂരിൽ ഉറപ്പായും UDF വിജയിക്കും എന്നുള്ളതിനാൽ ആ വിജയത്തിന്റെ ക്രഡിറ്റ് സുധാകരന് കിട്ടരുത് എന്ന നിർബന്ധ ബുദ്ധിയും സതിശന് ഉണ്ട്. കണ്ണൂരിലെ കോൺഗ്രസ്സിലെ എല്ലാമെല്ലാമായ സുധാകരനെ ചവിട്ടിമെതിച്ച് കടന്നു പോകുന്ന പാച്ചേനിയോടും വേണുഗോപാലിനോടും ഒരു വിഭാഗം പ്രവർത്തകർക്ക് ശക്തമായ അമർഷമുണ്ട്. പ്രവർത്തകരുടെ അത്തരം പ്രതിഷേധ സ്വരത്തിന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചെവികൊടുക്കാൻ സമയമില്ല എന്ന നിലപാടിൽ ഉറച്ചണ് DCC നേതൃത്വവും.

ജില്ലയിൽ പ്രത്യേകിച്ച് കണ്ണൂർ മണ്ഡലത്തിൽ ഇതുവരെ ഇല്ലാത്ത വിധം തന്നെ പാടെ അവഗണിക്കുന്നതിലുള്ള കടുത്ത നിരാശയിലാണ് സുധാകരൻ. മേൽപരപ്പിലുള്ള പ്രചരണങ്ങൾക്കല്ലാതെ തന്ത്രങ്ങൾ ആവിഷ്കരിക്കാനും നിറഞ്ഞ് നിന്ന് പ്രവർത്തിക്കാനും സുധാകരൻ ഇപ്പോൾ തയ്യാറാകുന്നുമില്ല. ഫ്ലക്സുകളിൽ പോലും തന്റെ മുഖം വേണ്ട എന്ന പുത്തൻ ഗ്രൂപ്പ് സമവാക്യനിലപാടിൽ ഏറെ അസ്വസ്ഥനാണ് KPCC വർക്കിംഗ് പ്രസിഡന്റ് കൂടിയായ സുധാകരൻ.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു . മട്ടന്നൂര്‍ ആര്‍എസ്‌പിക്ക് നല്‍കിയ തീരുമാനം ഏകപക്ഷീയമാണ്. കണ്ണൂരിലെ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റായ തന്നോട്‌ പോലും ചര്‍ച്ച ചെയ്‌തില്ല. പല നേതാക്കളും ഇടപെടലുകൾ നടത്തി എന്നും സുധാകരൻ പറഞ്ഞു.സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡലങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും സംസ്ഥാന നേതൃത്വത്തിനാണെന്നും സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ നോക്കിയാണ് എല്ലാ ജില്ലയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും സുധാകരന്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട പിസി ചാക്കോയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് കളിച്ചതിനെ ചോദ്യം ചെയ്താണ് പുറത്തുപോയത്.

ജയസാധ്യത എന്ന ഒറ്റകാര്യം പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടത് എന്നാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. എന്നാല്‍ അത് അട്ടിമറിക്കപ്പെട്ടു. ഗ്രൂപ്പ് താല്‍പ്പര്യം മാത്രമാണ് പരിഗണിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് എടുക്കാത്തത് കാരണമാണ് എല്ലാ ജില്ലകളിലും പ്രശ്‌നങ്ങളുണ്ടായത്. കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി വൈസ് പ്രസിഡന്റായ എന്റെ അഭിപ്രായം പോലും ചോദിച്ചില്ല. കെസി വേണുഗോപാല്‍ ഇടപെട്ടോ എന്ന ചോദ്യത്തിന് പല നേതാക്കലും ഇടപെടല്‍ നടത്തി എന്നായിരുന്നു സുധാകരന്റെ മറുപടി. വേണുഗോപാൽ ആണ് ഹൈക്കമാൻഡ് എന്നും സുധാകരൻ ആരോപിച്ചിരുന്നു .അതുകൊണ്ട് തന്നെ വേണുഗോപാൽ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളിൽ പൊതുയോഗളുടെ ഫ്ലെക്സുകളിൽ സുധാകരന്റെ ഫോട്ടോകൾ ഒന്നും വെക്കാത്തത് എന്നും പറയപ്പെടുന്നു .

Top