മുരളിയും ഇടഞ്ഞു !ആരാണ് അടുത്ത കെപിസിസി പ്രസിഡന്റ് ? സുധാകരൻ വിയർക്കുന്നു !കെപിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരൻ.

തിരുവനന്തപുരം:മുരളിയും ഇടഞ്ഞു .കെ സുധാകരൻ വലിയ പ്രതിസന്ധിയിൽ . കെപിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരൻ. പട്ടികയെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു.അതിനിടെ കേസ് കുത്തിപ്പോകി സുധാകരനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസുകാർ തന്നെ തുടക്കം കുറിച്ചിരിക്കയാണ് .കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസിനുള്ളിൽ ചെറിയ പൊട്ടിത്തെറികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അതീവ ഗുരുതരമായ ഒരു ആരോപണം ഉയർന്നിരിക്കുന്നത്. മോൻസൺ മാവുങ്കൽ പീഡിപ്പിച്ചു എന്ന് പരാതിയുയർത്തിയ യുവതി നടത്തിയ വെളിപ്പെടുത്തലാണ് കെ സുധാകരനെ ഇപ്പോൾ വലിയ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്.

ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ‘ ആരാണ് അടുത്ത കെപിസിസി പ്രസിഡന്റ്’ എന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി ഒഴിയേണ്ടി വരുമോ എന്നതാണ് സുപ്രധാന ചോദ്യം. ഭാരവാഹി പട്ടികയിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ഉയർത്തുന്നവർ, ഈ സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ള ചിന്തയിലാണ്.

പാർട്ടി അദ്ധ്യക്ഷൻ പുറത്തിറക്കിയത് അന്തിമ ലിസ്‌റ്റാണ്. അതിൽ പൊതുചർച്ച ശരിയല്ല എന്നും മുരളി പറഞ്ഞു . കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരൻ പ്രതികരിച്ചു.കെപിസിസി പട്ടികയിൽ പാർട്ടിയിൽ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പരാതിയുണ്ടെങ്കിൽ അത് ച‌ർച്ച ചെയ്‌ത് പരിഹരിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു.പട്ടിക പൊതുചർച്ചയാക്കാതെ പോസി‌റ്റീവായി കാണണമെന്ന് തിരുവഞ്ചൂ‌ർ രാധാകൃഷ്‌ണനും പ്രതികരിച്ചു. പട്ടികയിൽ എല്ലാവർക്കും പ്രാതിനിധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം കിട്ടേണ്ടവർ പാർട്ടിയിൽ വേറെയുമുണ്ടെന്നും അവരെ മറ്റ് ഘട്ടങ്ങളിൽ പരിഗണിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.അതേസമയം കെപിസിസി ഭാരവാഹിപ്പട്ടികയെ കുറിച്ച് കോൺഗ്രസുകാരനല്ലാത്തതിനാൽ പ്രതികരിക്കുന്നില്ലെന്ന് എ.വി ഗോപിനാഥ് പ്രതികരിച്ചു. പ്രാഥമികാംഗത്വം രാജിവച്ചതിനാൽ ഭാരവാഹിത്വം തന്നില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top