കോൺഗ്രസിൽ അടപടലം അടി !തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ.തിരഞ്ഞെടുപ്പിൽ വിജയിച്ചത് കുറ്റമല്ല ; ഒരാൾ ഒരു പദവി അംഗീകരിക്കില്ലെന്ന്‌ കൊടിക്കുന്നിൽ സുരേഷ്

കൊച്ചി:തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ .കോൺഗ്രസ് പാർട്ടിയിൽ അടപടലം അടി തുടങ്ങി .ഗ്രൂപ്പ് മാനേജർമാർ സ്ഥാനങ്ങൾ വീതം വെപ്പ് നടക്കുന്നതിനിടെ ആദ്യം വെടിപൊട്ടിച്ചത് കെ മുരളീധരൻ ആയിരുന്നു .പുറകെ കൊടിക്കുന്നിൽ സുരേഷും എത്തി .ഇതോടെ ഗ്രൂപ്പ്‌ വീതംവയ്‌പ്പിലൂടെ പുനഃസംഘടന നടപ്പാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ ഉടലെടുത്ത തർക്കം രൂക്ഷമായി. പൊതുമാനദണ്ഡം, ഒരാൾ ഒരു പദവി എന്നിങ്ങനെ നീണ്ട തർക്കം നേതാക്കളുടെ ചേരിതിരിഞ്ഞുള്ള പോരിലെത്തി. പുനഃസംഘടനയ്‌ക്ക്‌ പൊതുമാനദണ്ഡം വേണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽക്കണ്ട്‌ കെ മുരളീധരൻ ആവശ്യപ്പെട്ടതിനു പിന്നാലെ വിയോജിപ്പുമായി വർക്കിങ്‌ പ്രസിഡന്റ്‌ കൊടികുന്നിൽ സുരേഷ്‌ രംഗത്തുവന്നു. ഒരാൾ ഒരു പദവി എന്നത്‌ അംഗീകരിക്കില്ലെന്നും ജനപ്രതിനിധികളായത്‌ തങ്ങളുടെ കുറ്റമല്ലെന്നും കൊടിക്കുന്നിൽ വാർത്താ ലേഖകരോട്‌ പറഞ്ഞു.

വർക്കിങ്‌ പ്രസിഡന്റുമാർക്ക്‌ പകരം വൈസ് പ്രസിഡന്റുമാർ മതിയെന്ന നിലപാടാണ് മുല്ലപള്ളി രാമചന്ദ്രന്. ഇതിലുള്ള എതിർപ്പും കൊടിക്കുന്നിൽ പരസ്യമാക്കി. വർക്കിങ്‌ പ്രസിഡന്റുമാരെക്കുറിച്ച് ചർച്ചയേ വേണ്ട എന്ന നിലപാടാണ് കൊടിക്കുന്നിലിന്‌. പുനഃസംഘടനയല്ല; വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ നിയമനമാണ് ചർച്ചചെയ്യേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ജനപ്രതിനിധികളെ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്‌ ഐ ഗ്രൂപ്പ്‌ ആണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, രമേശ്‌ ചെന്നിത്തല എന്നിവർ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ ഭാരവാഹിത്വം പങ്കിട്ട്‌ പുനഃസംഘടനയ്‌ക്ക്‌ കളമൊരുക്കിയപ്പോഴാണ്‌ തർക്കം മറനീക്കിയത്‌. ഇതോടെ പുനഃസംഘടനാ നീക്കം കുഴഞ്ഞുമറിഞ്ഞു.എത്രയും പെട്ടെന്ന് പുനഃസംഘടന പൂർത്തിയാക്കാനാണ്‌ മുല്ലപ്പള്ളിയുടെ നീക്കം. അതിനായി എ കെ ആന്റണിയുടെ സഹായം തേടി. ഗ്രൂപ്പുകളെ അംഗീകരിക്കാം. എന്നാൽ, അതിന്റെ പേരിൽ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടാണ് മുല്ലപ്പള്ളിക്ക്‌. വ്യാഴാഴ്‌ച ഡൽഹിയിൽ നടക്കുന്ന രാജീവ് ഗാന്ധി അനുസ്മരണചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ മുല്ലപ്പള്ളി പുനഃസംഘടനാവിഷയങ്ങൾ ഹൈക്കമാൻഡുമായി ചർച്ചചെയ്യും. അവിടെനിന്ന് ലഭിക്കുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന.ഒരാൾ ഒരു പദവി എന്നത്‌ അംഗീകരിക്കാൻ തയ്യാറാണെന്ന് എ ഗ്രൂപ്പ് വ്യക്തമാക്കി. ജനപ്രതിനിധികൾ കൂടുതലുള്ള തങ്ങൾക്ക് അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

Top