കെ സുധാകരന്‍ ആറേഴ് തവണ മോൺസന്റെ വീട്ടിൽ ! സ്റ്റീം ബാത്തൊക്കെ നടത്തിയിട്ടുണ്ട്. മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും അത്യാധുനിക ക്യാമറകള്‍..സുധാകരനെതിരെ വെളിപ്പെടുത്തലുമായി ജീവനക്കാർ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍. മോന്‍സന്‍ പറഞ്ഞതനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവ് കത്തിച്ചെന്നും അശാസ്ത്രീയമാണ് ക്ലിനിക്കില്‍ ചികിത്സ നടത്തിയതെന്നും മാനേജര്‍ ജിഷ്ണുവും ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ജീവനക്കാരന്‍ ജെയിസണും വെളിപ്പെടുത്തി.കെ സുധാകരന്‍ സര്‍ ആറേഴ് തവണ വന്നിട്ടുണ്ട്, സ്റ്റീം ബാത്തൊക്കെ കഴിഞ്ഞ് മോന്‍സണ്‍ സാറുമായി സംസാരിച്ച് താഴത്തേക്ക് ഇറങ്ങി പോകും. ഗസ്റ്റ് ഒക്കെ വന്നാല്‍ ആളുകളെ ഞങ്ങളെ കൂടി പരിചയപ്പെടുത്താറുണ്ട്. ഈ ട്രീറ്റ്‌മെന്റിനെ കുറിച്ചൊന്നും ഞാന്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ല.

മോന്‍സണ്‍ പറഞ്ഞുതന്നത് മാത്രമേയുള്ളൂ. പിന്നെ യൂട്യൂബില്‍ നോക്കി പഠിച്ചു. പിന്നീട് ഒരു ദിവസമാണ് പെന്‍ഡ്രൈവ് കളയാന്‍ പറഞ്ഞു. അത് കത്തിച്ച് പൊടിച്ച് കളയാനാണ് പറഞ്ഞത്. അദ്ദേഹത്തെ വിശ്വസിച്ച് ഞങ്ങള്‍ അത് ചെയ്തു. അതില്‍ എന്ത് ഡോക്യൂമെന്റാണ് ഉള്ളതെന്ന് പോലും അറിയില്ല. അറസ്റ്റിന് ശേഷം കോടതിയില്‍ വെച്ച് മോന്‍സനെ കണ്ടിരുന്നു. അന്ന് പറഞ്ഞതാണ് ഇതൊക്കെ. പൈസ കൊടുക്കാനുള്ള ചിലരെ പോയി കാണാന്‍ പറഞ്ഞു. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയാല്‍ എല്ലാകാര്യങ്ങളും ഒത്തുതീര്‍പ്പാക്കാം എന്ന് അവരോട് പറയാനായിരുന്നു നിര്‍ദേശം. മോന്‍സണ്‍ കുടുങ്ങിയതിന് പിന്നാലെ പലവഴിക്ക് നിന്നാണ് ഞങ്ങള്‍ക്ക് ഫോണ്‍ വരുന്നത്. എന്നെ കഴിഞ്ഞദിവസം ജയിലില്‍ നിന്നും മോന്‍സണ്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മെഡിസിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്തിക്കാനാണ് പറഞ്ഞത്. ജയിലില്‍ ആരുടെ സഹായത്തോടെയാണ് ഫോണ്‍ വിളിച്ചതെന്ന് അറിയില്ല.

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കല്‍ വീട്ടിൽ സ്ഥാപിച്ചിരുന്നത് അത്യാധുനിക നിരീക്ഷണ ക്യാമറകൾ. വീട്ടിലും തിരുമ്മൽ കേന്ദ്രത്തിലുമാണ് വോയ്സ്കമാൻഡിൽ റെക്കോഡ് ചെയ്യാവുന്ന നൂതനസാങ്കേതിക വിദ്യയുള്ള ക്യാമറകൾ സ്ഥാപിച്ചിരുന്നത്.മോന്‍സന്‍റെ അറസ്റ്റിനു ശേഷം, നിര്‍ണ്ണായക തെളിവുകളുള്ള പെന്‍ഡ്രൈവ് നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

അതേ സമയം മോന്‍സന്‍ പണം നല്‍കാതെ പറ്റിച്ചുവെന്ന ആരോപണവുമായി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടമയും രംഗത്തെത്തി.മോന്‍സന്‍ തന്‍റെ ഗസ്റ്റ്ഹൗസിലും തിരുമ്മല്‍കേന്ദ്രത്തിലുമൊക്കെ ഒളി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്ന് പോക്സൊ കേസില്‍ ഇരയായ പെണ്‍കുട്ടി നേരത്തെ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.ഇതെത്തുടര്‍ന്ന് സൈബര്‍ പോലീസിന്‍റെ സഹായത്തോടെ അന്വേഷണ സംഘം ക്യാമറകള്‍ പരിശോധിച്ചിരുന്നു.വോയ്സ് കമാന്‍ഡ് വ‍ഴി റെക്കോഡ് ചെയ്യാവുന്ന നൂതന സാങ്കേതിക വിദ്യയുള്ളവയായിരുന്നു ക്യാമറകളെന്ന് കണ്ടെത്തി.മാത്രമല്ല ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ കാണാന്‍ ക‍ഴിയുന്ന സംവിധാനവും മോന്‍സന്‍ സജ്ജമാക്കിയിരുന്നു.

ക്യാമറകളെല്ലാം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനക്ക് അയക്കാനാണ് തീരുമാനം. അറസ്റ്റിനു ശേഷം മോന്‍സന്‍ നിര്‍ണ്ണായക തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിച്ചതായി കണ്ടെത്തി.മോന്‍സനു വേണ്ടി ഇയാളുടെ മാനേജരായിരുന്ന ജിഷ്ണുവാണ് തെളിവുകള്‍ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി.അതേ സമസം മോൻസനെതിരെ പരാതി നൽകാനൊരുങ്ങി ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയും രംഗത്തെത്തി.ബാംഗ്ലൂരിലുള്ള ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടമയും മലയാളിയുമായ ജോയ് ആണ് മോൻസനെതിരെ പരാതി നൽകുന്നത്.

ഇവൻ്റുകൾ സംഘടിപ്പിച്ച വകയിൽ ഒരു കോടി രൂപ മോൻസൻ തനിയ്ക്ക് നൽകാനുണ്ടെന്ന് ചങ്ങനാശ്ശേരി സ്വദേശി ജോയ് പറഞ്ഞു. മോന്‍സന്‍റെ മുന്‍ മാനേജര്‍ ജിഷ്ണു ഉള്‍പ്പടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.മോന്‍സന്‍റെ നിര്‍ദേശപ്രകാരം പെന്‍ഡ്രൈവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ജിഷ്ണുവില്‍ നിന്നും ചോദിച്ചറിഞ്ഞത്.അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അടുത്ത ദിവസം മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

Top