കെ സുധാകരനും സതീശനും കഴിവുകെട്ടവർ ! ആർഎസ്പി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക്!

കൊല്ലം: കെ സുധാകരനും വിടി സതീശനെയും വന്നത് യുഡിഎഫിന് കൂടുതൽ വിനയായി .ഇനി മുന്നണിയിൽ നിന്നിട്ടു കാര്യം ഇല്ല .സുധാകരനും സതീശനെയും കഴിവുകെട്ടവർ തന്നെ .അതിനാൽ മുന്നണി മാറുക മാത്രമാണ് പാർട്ടിക്ക് രക്ഷ എന്ന തിരിച്ചറിവിലേക്ക് ആർ എസ് പിയും എത്തിയിരിക്കുന്നു. കെപിസിസി അധ്യക്ഷനായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും എത്തിയിട്ടും ഇപ്പോഴും മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാർട്ടിയിൽ ഇട‍ഞ്ഞ് നിൽക്കുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ എത്ര നേതൃമാറ്റം വന്നാലും കാര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ആർഎസ്പി നേരിട്ടത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും പരാജയം രുചിച്ചതോടെ മുന്നണി മാറ്റ ചർച്ചകൾ നേതാക്കൾക്കിടയിൽ സജീവമായിരിക്കയാണ് . കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇനി യുഡിഎഫിൽ തുടരുന്നത് ഗുണകരമാകില്ലെന്നാണ് നേതാക്കൾ നിലപാടെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011 ൽ എൽഡിഎഫിന്റെ ഭാഗാമയിരുന്നപ്പോൾ രണ്ട് അംഗങ്ങളെ ജയിപ്പിക്കാൻ ആർഎസ്പിക്ക് സാധിച്ചിരുന്നു. എന്നാൽ 2014 ൽ മുന്നണി മാറി യുഡിഎഫിലെത്തിയതോടെ തുടർ പരാജയങ്ങൾ മാത്രമാണ് ആർഎസ്പിക്ക് നേരിടേണ്ടി വന്നത്. മുന്നണി മാറ്റത്തിന് ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിൽ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പികളിൽ മാത്രമായിരുന്നു ആകെ വിജയം.ഒരു അംഗങ്ങളെ പോലും നിയമസഭയിലേക്ക് ജയിപ്പിക്കാനായില്ല. മാത്രമല്ല ത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം പോലും നാമമാത്രമായി. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലാണ് യുഡിഎഫിന്റെ ഭാഗമായി ആർഎസ്പി മത്സരിച്ചത്. എന്നാൽ തങ്ങളുടെ സ്വാധീനമേഖലയായ ചവറയിൽ പോലും പരാജയമായിരുന്നു ഫലം.

ഇതോടെ മുന്നണി മാറാതെ ഇനിയും എൽഡിഎഫിൽ തുടരുന്നത് രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് നേതാക്കളിൽ ഒരു വിഭാഗം ഉയർത്തുന്നത്. യുഡിഎഫിൽ തുടരുന്നതിനോട് അണികളിൽ ഒരു വിഭാഗത്തിനും കടുത്ത എതിർപ്പാണുള്ളത്. നേരത്തേ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചേർന്ന പാർട്ടി യോഗത്തിൽ ഈ ആവശ്യം നേതാക്കൾ ശക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ മുന്നണി വിടേണ്ടത് ആലോചിക്കേണ്ടതില്ലെന്നായിരുന്നു നേതൃത്വം പ്രതികരിച്ചത്.

അതേസമയം ഉചിതമായ സമയത്ത് ഉചിതമായ തിരുമാനം കൈക്കൊള്ളുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം പേരും യുഡിഎഫിൽ തുടരുന്നതിനെ രംഗത്തെത്തി. മുന്നണിയിൽ തുടരുന്നതിന്റെ ഫലം നഷ്ടം മാത്രമായിരിക്കും എന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. പാർട്ടിക്ക് തിരിച്ചുവരാൻ ഇടതമുന്നണിയുടെ ഭാഗമാകണമെന്നും നേതാക്കൾ പറയുന്നു. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ സംഘടാ ദൗർബല്യം എളുപ്പത്തിൽ പരിഹരിക്കപ്പെടില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

Top