കെ സുധാകരന്റെ ശൈലിയോട് എതിർപ്പ്!.. യോജിക്കാന്‍ സാധിച്ചിരുന്നില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശൈലിയോട് യോചിപ്പില്ലാ എന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .. കെ സുധാകരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ താന്‍ എതിര്‍ത്തിരുന്നില്ലെന്നും കണ്ണൂരില്‍ സുധാകരനുമായി യോജിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും പറയുന്നു. സുധാകരന്റെ ശൈലിയോട് ഇപ്പോഴും യോജിപ്പില്ലെന്നും മുല്ലപ്പള്ളി പറയുന്നു .ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്നും മുല്ലപ്പള്ളി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട് അഭിമുഖത്തില്‍. ഇക്കാര്യം താന്‍ നേരത്തേ പറഞ്ഞുകഴിഞ്ഞതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തവണ കേരളത്തില്‍ എവിടെ മത്സരിക്കാനും കേന്ദ്ര നേതൃത്വം അനുവാദം തന്നിരുന്നു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാതിരുന്നത് എന്നും മുല്ലപ്പള്ളി പറയുന്നുണ്ട്.

കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ചരിത്ര വിജയം നേടി നില്‍ക്കുന്ന സമയമാണ്. പിന്നീട് സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസില്‍ ശക്തനായപ്പോഴും തുടര്‍ച്ചയായി അഞ്ച് തവണ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് റെക്കോര്‍ഡിട്ട ആളാണ് മുല്ലപ്പള്ളി.

രാജിസന്നദ്ധത അറിയിച്ചതിന് ശേഷവും അശോക് ചവാന്റെ നേതൃത്വത്തില്‍ പരാജയത്തിന്റെ തെളിവെടുപ്പിന് ഒരു കമ്മിറ്റിയെ നിശ്ചയിച്ചതാണ് മുല്ലപ്പള്ളിയെ ഏറെ വേദനിപ്പിച്ചത്. അത് തന്നെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത് . ആ കമ്മിറ്റിയ്ക്ക് മുന്നില്‍ തന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും ബോധ്യപ്പെട്ടതിന് ശേഷം ആണ് ഇത്തരമൊരു കമ്മിറ്റിയും തെളിവെടുപ്പും. ആ വേദനപ്പെടുത്തലിനെ തുടര്‍ന്നാണ് അശോക് ചവാന്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ വരാന്‍ തയ്യാറല്ലെന്ന് അറിയിച്ചത്. പറയാനുള്ളതെല്ലാം പാര്‍ട്ടി അധ്യക്ഷയോട് പറഞ്ഞിട്ടുണ്ട് എന്നും സോണിയാ ഗാന്ധിയ്ക്ക് അയച്ച ഇമെയിലിന്റെ പകര്‍പ്പ് വേണമെങ്കില്‍ കമ്മിറ്റിയ്ക്ക് അയച്ചുതരാം എന്നും താന്‍ നിലപാട് സ്വീകരിച്ചു എന്ന് മുല്ലപ്പള്ളി പറയുന്നു.

Top