മുല്ലപ്പള്ളിയുടെ ഡീൽ നടപ്പിൽ വരുമോ ?മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ ചാണ്ടി.

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കൂട്ടുകെട്ടാവാമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. മുല്ലപ്പള്ളിയുടെ നിലപാടിനെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളി. മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും എൽഡിഎഫ് യുഡിഎഫിന് വോട്ട് ചെയ്യണമെന്നുമായിരുന്നു മുല്ലപ്പള്ളി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.

എന്നാൽ മുല്ലപ്പള്ളിയുടെ നിലപാടിനെ തള്ളി ഉമ്മൻ‌ചാണ്ടി രംഗത്തുവന്നു. മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റക്ക് തോൽപ്പിക്കാൻ ആകും. ഇക്കാര്യത്തിൽ ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രതികരണം ഏത് സാഹചര്യത്തിൽ ആണെന്ന് അറിയില്ലെന്നും യുഡിഎഫിന് ഒരിടത്തും ആരുമായും നീക്കുപോക്കില്ലെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കടുക്കുന്നു. എല്‍ഡിഎഫുമായി യാതൊരു സഖ്യവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിവുണ്ടെന്നും, അതിന് ആരും പിന്തുണ നല്‍കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ബിജെപിയെ വീഴ്ത്താനാവുമെന്ന് തെളിയിച്ചതാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. വിജയിക്കാന്‍ പോകുന്നത് യുഡിഎഫ് തന്നെയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതേസമയം അനാവശ്യ പ്രസ്താവനയാണ് മുല്ലപ്പള്ളി നടത്തിയതെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. സിപിഎമ്മുമായി ഡീലുണ്ടെന്നത് വലിയ തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സിപിഎം-ബിജെപി ഡീല്‍ എന്നത് കോണ്‍ഗ്രസ് വ്യാപകമായി പ്രചാരണത്തില്‍ ഉപയോഗിക്കുന്ന കാര്യമാണ്. മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫാണ് യുഡിഎഫിനെ പിന്തുണയ്‌ക്കേണ്ടതെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫ് മഞ്ചേശ്വരത്ത് അതിന് തയ്യാറാണോയെന്നും മുല്ലപ്പള്ളി ചോദിച്ചിരുന്നു. അതേസമയം മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തിയത് തന്നെ ബിജെപിയെ സഹായിക്കാനാണ്. അതുകൊണ്ട് നീക്കുപോക്കിന് സിപിഎം തയ്യാറാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും തുറന്നടിച്ചു. നേരത്തെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കളുടെ കണ്ണിലെ കരടാണ് മുല്ലപ്പള്ളി. പുതിയ വിവാദത്തോടെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിനെതിരെയുള്ള വികാരം ശക്തമാക്കാനാണ് സാധ്യത.

Top