ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും പ്രഹരം !!ഒരാള്‍ക്ക് ഒരു പദവി!കെ.പി.സി.സി പുനസംഘടനയില്‍ മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശം.മുല്ലപ്പള്ളി ശക്തനാകുന്നു.

കൊച്ചി:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തനാകുന്നു . കെ.പി.സി.സി പുനസംഘടനയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഐ ‘ഗ്രൂപ്പ് നേതാവായി ചുരുങ്ങിയ രമേശ് ചെന്നിത്തലക്കും കനത്ത പ്രഹരം നൽകി ഹൈക്കമാന്‍റ് നിര്‍ദേശം പുറത്ത് വന്നു .പുനസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശമാണിപ്പോൾ ഇവർക്ക് പ്രഹരമായിരിക്കുന്നത് . ജനപ്രതിനിധികള്‍ ഭാരവാഹികള്‍ ആകേണ്ട. പ്രായ പരിധി നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടിക പുനക്രമീകരിക്കാനായി മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു.

ഈ ചര്‍ച്ചയാലാണ് കൃത്യമായ മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശം നല്‍കിയത്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം. എം.പിമാരും എംഎല്‍എമാരും ഭാരവാഹികളാകേണ്ട. 70 വയസ് എന്ന പ്രായ പരിധി പാലിക്കണം. 10 വർഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നിവയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍ നിലവിലെ വര്‍കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനും തുടര്‍ന്നേക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചാണെങ്ങ്കില്‍ യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബഹനാൻ മാറും.

പകരം മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍ വന്നേക്കും. പി.പി തങ്കച്ചൻ, ആര്യാടൻ മുഹമ്മദ് എന്നിവരെ ഉൾപ്പെടുത്തി രാഷ്ട്രീയകാര്യസമിതിയും പുനസംഘടിപ്പിച്ചേക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും പട്ടിക നീളാനാണ് സാധ്യത. ഭാരവാഹികളുടെ എണ്ണം 75 വരെ എത്തിയേക്കും. തുടര്‍ ചര്‍ച്ചക്കായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി ഡൽഹിയിൽ എത്തും.

Top